18 December Thursday

യുഎഇയിലെ സാമൂഹിക പ്രവർത്തകൻ കൊച്ചു കൃഷ്‌ണൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 8, 2023

ദുബൈ > യുഎഇയിലെ സാമൂഹിക മേഖലയിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ അയിലം സ്വദേശി കൊച്ചു കൃഷ്‌ണൻ (71) നാട്ടിൽ അന്തരിച്ചു. നോർക്ക വെൽഫയർ ബോർഡ് ഡയറക്‌ടറായിരുന്നു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ, മാസ് ഷാർജ എന്നീ കൂട്ടായ്‌മകളിൽ സജീവമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കൊച്ചു കൃഷ്‌ണന്‍റെ വിയോഗത്തിൽ ലോക കേരള സഭാംഗം എൻ കെ കുഞ്ഞഹമ്മദ്, ഓർമ ഭാരവാഹികൾ, ചിരന്തന പ്രസിഡന്‍റ്​ പുന്നക്കൻ മുഹമ്മദലി തുടങ്ങിയവർ അനുശോചിച്ചു.

കൊച്ചു കൃഷ്‌ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

യുഎഇയിലെ സാമൂഹിക മേഖലയിൽ ശ്രദ്ധേയസാന്നിധ്യമായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കൊച്ചു കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

യുഎഇയിലേയും വിശേഷിച്ച് ഷാർജയിലേയും പൊതുരംഗത്ത് ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് കൊച്ചു കൃഷ്ണൻ. നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടറെന്ന നിലയിലും ശ്രദ്ധേയനായി.  പ്രവാസികളെ സംഘടിപ്പിക്കുന്നതിലും പ്രവാസി ക്ഷേമം ഉറപ്പാക്കുന്നതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top