25 April Thursday

സുധീര്‍കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020



മനാമ: ബഹ്‌റൈനില്‍ നിര്യാതനായ മലപ്പുറം മൊറയൂര്‍ സ്വദേശി എം സുധീര്‍കുമാറി(48)ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മൃത ശരീരം ഇന്നലെ വൈകീട്ട് ബഹ്‌റൈനില്‍ നിന്ന് ദുബായിലെത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം മൊറയൂര്‍ ഉള്ള മണ്ണിന്‍ങ്ങപള്ളിയലി വീട്ടില്‍ എത്തച്ച് സംസ്‌കരിക്കും.

ബാന്‍സ് ബഹ്‌റൈന്‍ ജോലി ചെയ്യുകയായിരുന്ന സുധീര്‍ കുമാര്‍ കമ്പനി താമസ സ്ഥലത്ത് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് നിര്യാതനായത്.

ഭാര്യ: രജീഷ, മക്കള്‍: വിദ്യാര്‍ഥികളായ അനീന(ആയുര്‍വേദ  ബിരുദം), അര്‍ച്ചന(പത്താം ക്ലാസ്സ്)അരുന്ധതി( നാലാം ക്ലാസ്). അച്ഛന്‍: കുമാരന്‍, അമ്മ ശകുന്തള.

തൊഴിലിനോടൊപ്പം കോവിഡ് പ്രതിസന്ധി കാലത്ത് അശരണരെ സഹായിക്കാനായി ബഹ്‌റൈന്‍ പ്രതിഭ ഉമ്മുല്‍ ഹസം യൂണിറ്റ് സംഘടിപ്പിക്കുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

നിര്യാണത്തില്‍ പ്രതിഭ പ്രവര്‍ത്തകരും കമ്പനിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും മാനേജ്‌മെന്റും അഗാധമായ ദു:ഖം രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top