29 March Friday

കേരള സോഷ്യൽ സെന്റർ വനിതാവിഭാഗത്തിന് പുതിയ ഭരണസമിതി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 12, 2022

ബിന്ദു നഹാസ്, രാഖി രഞ്ജിത്ത്, പ്രജിന അരുൺ

അബുദാബി > കേരള സോഷ്യൽ സെന്റർ അബുദാബിയുടെ 2022-2023 പ്രവർത്തനവർഷത്തെ വനിതാവിഭാഗം കമ്മിറ്റിയെ തിരഞ്ഞെടുത്തു. വനിത വിഭാഗം കൺവീനർ ആയി പ്രജിന അരുണിനെയും  ജോയിന്റ് കൺവീനർമാരായി  ബിന്ദു നഹാസ്, രാഖി രഞ്ജിത്ത് എന്നിവരെയും കൂടാതെ 19 അംഗ  നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു.

സെന്ററിൽ  ചേർന്ന  വനിതാ വിഭാഗം ജനറൽ ബോഡി  യോഗത്തിലാണ്  പുതിയ  ഭാരവാഹികളെ തിരഞ്ഞെടുത്തത്. റാണി സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീജ കൃഷ്‌ണകുമാർ അനുശോചനം പ്രമേയം അവതരിപ്പിച്ചു . ആക്ടിംഗ്  കൺവീനർ പ്രജിന അരുൺ  കഴിഞ്ഞ  പ്രവർത്തനവർഷത്തെ   റിപ്പോർട്ട് അവതരിപ്പിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ്  വി പി കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ തുടങ്ങിയവർ  ആശംസകൾ നേർന്നു സംസാരിച്ചു. സിന്ധു ഗോവിന്ദൻ  സ്വാഗതവും  ബിന്ദു നഹാസ്  നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top