28 March Thursday

കെഫാക് ഇന്റർ കോണ്ടിനെന്റൽ കപ്പ്‌ ഈജിപ്ത് ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 18, 2022

കുവൈറ്റ് സിറ്റി > കേരളാ എക്സ്പാറ്റ്സ് ഫുട്ബാൾ അസോസിയേഷൻ കുവൈറ്റ് അൽ അൻസാരി എക്സ്ചേഞ്ച് -മെട്രോ മെഡിക്കൽ കയർ എന്നിവരുമായി സഹകരിച്ചു നടത്തിയ ഇന്റർ കോണ്ടിനെന്റൽ കപ്പ്‌ 2022 ഈജിപ്ത് ജേതാക്കളായി . ഫൈനലിൽ ഐവറികോസ്റ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (5--4) പരാജയപ്പെടുത്തിയാണ് ഈജിപ്ത് ജേതാക്കളായത് .

ഫഹാഹീൽ സൂഖ് സബാ സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണമെന്റിൽ  ഇന്ത്യ , കുവൈത്ത് , ബംഗ്ലാദേശ് , മാലി , ഘാന , കെനിയ , ഐവറികോസ്റ്റ് , ഈജിപ്ത് എന്നീ രാജ്യങ്ങൾ പങ്കെടുത്തു . ആഫ്രിക്ക , ഏഷ്യ ടീമുകളുടെ വേഗതയാർന്ന നീക്കങ്ങൾ കാണികളെ ആവേശഭരിതമാക്കി . മത്സരങ്ങൾ വീക്ഷിക്കാൻ ശ്രീജിത്ത് (ബിസിനസ്സ് ടെവേലോപ്മെന്റ്റ് മേനേജർ അൽ അൻസാരി എക്സ്ചേഞ്ച് ) ഫൈസൽ ഹംസ (ബിസിനസ്സ് ടെവേലോപ്മെന്റ്റ് മേനേജർ അൽ അൻസാരി എക്സ്ചേഞ്ച്) അബു ഫവാസ് (പ്രൊഫെഷണൽ ഫുട്ബോൾ അക്കാഡമി ഹെഡ് ) ബംഗ്ളാദേശ് ഫുട്ബാൾ അസോസിയേഷൻ , ബിജു ജോണി (കെഫാക് പ്രസിഡന്റ് ) വിഎസ് നജീബ് (കെഫാക് ജനറൽ സെക്രട്ടറി ) അബ്ബാസ് (ടൂർണമെന്റ് കോർഡിനേറ്റർ ) മൻസൂർ (അസിസ്റ്റന്റ് ട്രഷറർ ) സുമേഷ് (അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി ) ഫൈസൽ ഇബ്രാഹിം (മീഡിയ സെക്രട്ടറി ) ബിജു (പി ആർ ഓ ) ബിജു (അഡ്മിൻ സെക്രട്ടറി ) ഹനീഫ (ജോയിന്റ് സെക്രട്ടറി ) ജെസ്‌വിൻ (അസിസ്റ്റന്റ് അഡ്മിൻ സെക്രട്ടറി ) ഷാജഹാൻ (ജോയിന്റ് സെക്രട്ടറി ) റോബർട്ട് ബെർണാഡ് , സഹീർ ആലക്കൽ , നാസർ , എന്നിവർ പങ്കെടുത്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top