26 April Friday

‘കേളിയിലൂടെ കേരളത്തിലേക്ക് ’ - സ്പോൺസർമാരെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021

കേളിയുടെ സ്‌പോൺസർമാരെ ആദരിക്കൽ ചടങ്ങിൽ നിന്ന്


റിയാദ് >  കോവിഡ് മഹാമാരിക്കിടയിൽ തൊഴിലും വേതനവും  ഇല്ലാതെ കഷ്ടപ്പെടുകയായിരുന്ന നിർദ്ധനരായ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കേളി ആവിഷ്‌കരിച്ച ‘കേളിയിലൂടെ കേരളത്തിലേക്ക് ’ എന്ന സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയുമായി സഹകരിച്ച റിയാദിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളേയും ആദരിച്ചു. കൂടാതെ കേളിയുടെ വാർഷികാഘോഷ പരിപാടിയുടെ പ്രായോജകർക്കും കേളിയുടെ ആദരം നൽകി.

ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടൽ അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് അരങ്ങേറിയ കേളിയുടെ പ്രൗഢഗംഭീരമായ ഇരുപതാം വാർഷികാഘോഷ വേളയിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. ‘കേളിയിലൂടെ കേരളത്തിലേക്ക്’ എന്ന പദ്ധതി പ്രകാരം 87 നിർദ്ധന പ്രവാസികളെ കേരളത്തിലേക്ക് എത്തിക്കാൻ ഒന്നോ അതിലധികമോ ടിക്കറ്റ് നൽകി സഹായിച്ചവരെയും, കേളിയുമായി സഹകരിക്കുന്ന 29 സ്പോൺസർമാരേയുമാണ് ചടങ്ങിൽ ആദരിച്ചത്.  ഇവരെക്കൂടാത്ത ചെറുതും വലുതുമായ തുകകൾ നൽകി ഈ പദ്ധതി വിജയിപ്പിക്കാൻ നിരവധി പേർ കേളിയുടെ കൂടെ സഹകരിച്ചിട്ടുണ്ട്.

കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രഭാഷണം നടത്തിയ ആദരിക്കൽ ചടങ്ങിൽ കേളി ആക്ടിങ് പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷതയും സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും ആശംസിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ഗോപിനാഥ് വേങ്ങര, ജോ.സെക്രട്ടറിമാരായ ടി.ആർ.സുബ്രഹ്മണ്യൻ, സുരേഷ് കണ്ണപുരം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top