17 September Wednesday

കേളി ചികിത്സാ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

റിയാദ്> കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയയിലെ ഷുബ്ര യൂണിറ്റ്  അംഗമായിരുന്ന ചന്ദ്രബാബുവിന്റെ ചികിത്സയ്‌ക്കായി യൂണിറ്റ് സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. ശ്രീനാരായണപുരത്തെ ചന്ദ്രബാബുവിന്റെ വീട്ടിൽ ഒരുക്കിയ ചടങ്ങിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ ആണ് ചികിത്സാസാഹയ ഫണ്ട് കൈമാറിയത്.

റിയാദിലെ ബദിയയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്ന ചന്ദ്രബാബു ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിൽ പോവുകയായിരുന്നു. തുടർന്ന് അസുഖം മൂർച്ഛിക്കുകയും ജോലി ചെയ്യാൻ കഴിയാത്ത അവസ്‌ഥയിലുമായി. ചന്ദ്രബാബുവിന്റെ അവസ്‌ഥ മനസ്സിലാക്കിയ കേളി പ്രവർത്തകർ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഫണ്ട് സ്വരൂപിച്ചു നൽകുകയായിരുന്നു.

ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി മുൻ അംഗം സുരേഷ് ചന്ദ്രൻ, സി പി എം ലോക്കൽ സെക്രട്ടറി എ.പി.ജയരത്നം, പൂത്തോട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ, പനങ്ങാട്ട്  ഏരിയ അംഗം റാഫി, പൂരുരു വീട്ടിൽ മേഖല സെക്രട്ടറി അംജദ്, കട്ടകത്ത് എൽ സി അംഗങ്ങളായ സുകുമാരൻ, കെ ഡി രാജൻ, കേരള പ്രവാസി സംഘം ജില്ലാ ട്രഷറർ ഹബീബ് റഹ്‌മാൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം സലിം എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top