29 March Friday

ഉമ്മുൽഹമാമിൽ കേളി ലെെബ്രറി

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

കേളി ഉമ്മുൽ ഹമാം ഏരിയ ലൈബ്രറി ആക്റ്റിങ് സെക്രട്ടറി ചന്ദ്രചൂഡൻ ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്നേഷ്യസിനു പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്യുന്നു

റിയാദ് > മെച്ചപ്പെട്ട പുസ്തകങ്ങളുടെ ദൗർലഭ്യവും പുസ്തകങ്ങളുടെ ലഭ്യതകുറവും  പ്രവാസലോകത്തിന്റെ വായനയിൽ ഒരു വലിയ തടസ്സമായിരുന്നു. ഇതിന് പരിഹാരമായി പ്രവാസികളിൽ വായനാശീലവും ചരിത്രാവബോധവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി  കേളി കലാസാംസ്കാരിക വേദിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ ലൈബ്രറികൾ തുടങ്ങുകയാണ്. ആദ്യമായി തുടങ്ങിയ  കേളി ഉമ്മുൽ ഹമാം ഏരിയ ലൈബ്രറി ഏരിയ രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി ചന്ദ്രചൂഡൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്നേഷ്യസിനു പുസ്തകം കൈമാറിയായിരുന്നു ഉദ്ഘാടനം.

ഏരിയാ പ്രസിഡന്റ്  ബിജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി നൗഫൽ സ്വാഗതം പറഞ്ഞു.   കേളി ആക്ടിങ് സെക്രട്ടറി സുനിൽ കുമാർ, രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ എന്നിവർ  സംസാരിച്ചു.

കേളിയുടെ 12 ഏരിയകൾ കേന്ദ്രീകരിച്ചാണ് ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.  പുസ്തക ശേഖരണങ്ങൾ ലൈബ്രറിക്ക് കൈമാറാൻ തയ്യാറായി നിരവധി പ്രവാസികൾ  മുന്നോട്ട് വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ഏരിയ രക്ഷധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. ഏരിയാ ട്രഷറർ സുരേഷ് ചടങ്ങിന് നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top