25 April Thursday

വിമാന ടിക്കറ്റ്‌ നിരക്ക്‌ വർദ്ധനയിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടുക; കേളി ഉമ്മുൽ ഹമാം ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

റിയാദ്> വിമാന ടിക്കറ്റ്‌ നിരക്ക്‌ വർദ്ധനയിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗൾഫ് സെക്ടറിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ ഭീമമായ വർദ്ധന വരുത്തി വിമാനക്കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുകയാണ്. രണ്ടു മുതൽ നാലിരട്ടിവരെയാണ്‌ നിരക്ക് കൂട്ടിയതെന്നും, അവധി കഴിഞ്ഞ്  ഗൾഫ് നാടുകളിലെ സ്കൂൾ തുറക്കുന്നത് മുൻകൂട്ടി കണ്ട് നടത്തുന്ന ഇത്തരം കൊള്ളക്ക് തടയിടാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം. ഈടാക്കാവുന്ന വിമാന ടിക്കറ്റ് നിരക്കിന്റെ ഉയർന്ന പരിധി സംബന്ധിച്ച് ചട്ടങ്ങൾ കൊണ്ട് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കേളിയുടെ പതിനൊന്നാം കേന്ദ്ര സമേളനത്തിന്റെ മുന്നോടിയായി ജ്യോതി പ്രകാശ്  നഗറിൽ നടന്ന ഉമ്മുൽ ഹമാം ഏരിയയുടെ അഞ്ചാമത് സമ്മേളനം കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡന്റുമായ ചന്ദ്രൻ തെരുവത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ സുരേഷ് പി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബിജു താത്കാലിക അധ്യക്ഷനുമായി. ഷാജഹാൻ രക്തസാക്ഷി പ്രമേയവും അക്ബർ അലി അനുശോചന പ്രമേയവും ഏരിയാ ആക്ടിങ് സെക്രട്ടറി നൗഫൽ സിദ്ദിഖ്  പ്രവർത്തന റിപ്പോർട്ടും ആക്ടിങ് ട്രഷറർ സുരേഷ് പി  വരവ് ചിലവ് കണക്കും കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ചന്ദ്രചൂഡൻ, ബിജു, അക്ബർ അലി (പ്രസീഡിയം), പി.പി ഷാജു, നൗഫൽ സിദ്ദിഖ്, സുരേഷ് പി (സ്റ്റിയറിംഗ്), ജാഫർ സാദിഖ്, അനിൽ കുമാർ ഒ (മിനുട്ട്‌സ്), അബ്ദുൽ കരീം, മൻസൂർ, ഷാജഹാൻ (പ്രമേയം), റോയ് ഇഗ്‌നേഷ്യസ്, വിപീഷ് രാജൻ, അബ്ദുൽ ബാസിത്  (ക്രഡൻഷ്യൽ), അബ്ദുൽ സലാം, റെജിൻ നാഥ്‌ (വളന്റീയർ) എന്നിവരടങ്ങുന്ന സബ്കമ്മറ്റികൾ സമ്മേളന നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. നൗഫൽ സിദ്ദിഖ്, സുരേഷ് പി, കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്  എന്നിവർ ചർച്ചക്കുള്ള  മറുപടി പറഞ്ഞു. ബിന്ന്യാമിൻ, ധനേഷ് ചന്ദ്രൻ, സുഹൈൽ എന്നിവർ അവതരിപ്പിച്ച റിയാദ് - തിരുവനന്തപുരം നേരിട്ടുള്ള വിമാന സർവീസ് പുനഃസ്ഥാപിക്കുക, വിമാന ടിക്കറ്റ്‌ നിരക്ക്‌ വർധനയിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടുക, പ്രവാസികളുടെ പുനരധിവാസത്തിനുള്ള തടസ്സം നീക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

ബിജു  (പ്രസിഡണ്ട്), അൻസാർ കെ എം, ജാഫർ സാദിഖ് (വൈസ് പ്രസിഡന്റ്മാർ), നൗഫൽ സിദ്ദിഖ്  (സെക്രട്ടറി), അബ്ദുൽ കരീം, അബ്ദുൽ കലാം (ജോ : സെക്രട്ടറിമാർ)  സുരേഷ് പി  (ട്രഷറർ),  മൻസൂർ (ജോ : ട്രഷറർ) എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, ട്രഷറർ സെബിൻ ഇക്ബാൽ, കേന്ദ്ര കമ്മിറ്റി അംഗം സുകേഷ് കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. വിപീഷ് രാജൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി നൗഫൽ സിദ്ദിഖ്  നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top