26 April Friday

കേളി കലാസാംസ്കാരിക വേദി നായനാർ അനുസ്മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

കേളി സംഘടിപ്പിച്ച നായനാർ അനുസ്മരണ പരിപാടിയിൽ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ രതീന്ദ്രൻ സംസാരിക്കുന്നു

റിയാദ് > കേളി കലാസാംസ്‌കാരിക വേദി നായനാർ അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എൻ രതീന്ദ്രൻ അനുസ്‌മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

നായനാർ സർക്കാരുകളുടെ ഭരണ പരിഷ്‌കാരങ്ങൾ കാലഘട്ടത്തിന്റെ അതിജീവനത്തിന് കരുത്ത് പകരുന്ന ചുവടുകളായിരുന്നു എന്ന് എൻ രതീന്ദ്രൻ അഭിപ്രായപ്പെട്ടു. ജനകീയാസൂത്രണം വഴി കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വന്നിട്ടുള്ള മാറ്റങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തു പിടിച്ചു നടപ്പിലാക്കിയ വിവിധ ക്ഷേമ പദ്ധതികളും സമീപ കാലങ്ങളിൽ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ കേരള ജനതക്ക് ഊർജ്ജം പകരുന്നവയായെന്നും അദ്ദേഹം പറഞ്ഞു.

കേളി കേന്ദ്ര രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അൽ ഹയർ അൽ ഒവൈധ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തിൽ സെക്രട്ടറി കെ പി എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി ആമുഖ പ്രഭാഷണവും ടി ആർ സുബ്രഹ്മണ്യൻ സ്വാഗതവും പറഞ്ഞു. ഷമീർ കുന്നുമ്മൽ അനുസ്‌മരണ കുറിപ്പ് അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, സുരേന്ദ്രൻ കൂട്ടായ്, ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ്‌, കേളി പ്രസിഡന്റ് സെബിൻ ഇഖ്‌ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി സാംസ്‌കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ്, രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top