29 March Friday

കേളി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

മനോഹരൻ നെല്ലിക്കൽ

റിയാദ് > കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ(64) മരണമടഞ്ഞു. രക്താതിസമ്മർദ്ദത്തെ തുടർന്ന് റിയാദ് അൽ സലാം ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് തലയിൽ രക്തസ്രാവം സംഭവിക്കുകയും, അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയുമായിരുന്നു. തുടർന്ന് ന്യൂമോണിയ ബാധിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. വൈകിട്ടോടെ ഹൃദയാഘാതം സംഭവിക്കുകയും മരണമടയുകയുമായിരുന്നു.

പത്തനംതിട്ട റാന്നി സ്വദേശിയായ മനോഹരൻ കഴിഞ്ഞ 13 വർഷമായി ന്യൂ സനയ്യയിലെ അൽ ഖാലിദ് പ്രിന്റിങ് പ്രസ്സിൽ മെക്കാനിക്കൽ സൂപ്രവൈസറായി ജോലി ചെയ്‌തു വരുന്നു. ഭാര്യ: ലക്ഷ്‌മി. മക്കൾ: ലിനോജ് (ദുബായ്), മനീഷ്.

കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, ഏരിയ പ്രസിഡന്റ്, രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നടപടികൾ സ്വീകരിച്ചു വരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top