26 April Friday

കെ യു ഇഖ്‌ബാലിന് കേളിയുടെ ആദരാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

റിയാദ് > എഴുത്തുകാരനും കോളമിസ്റ്റും മാധ്യമപ്രവർത്തകനുമായ കെ യു ഇഖ്‌ബാലിന്റെ അകാല നിര്യാണത്തിൽ കേളി കലാസാംസ്‌കാരിക വേദി അനുശോചനവും ആദരാഞ്ജലികളും അർപ്പിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇഖ്‌‌ബാൽ. റിയാദിലെ കലാ സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന ഇ‌ഖ്‌ബാൽ ജിദ്ദയിൽവച്ചാണ്‌ മരിച്ചത്‌. സൗദി അറേബ്യയിലെ ആദ്യ മലയാളപത്രമായ ‘മലയാളം ന്യൂസിന്റെ’ ആദ്യകാല ലേഖകനാണ്‌.

സൗദിയിലെ പ്രവാസികളായ വീട്ടുജോലിക്കാർ നേരിടുന്ന വിഷമങ്ങൾ ആഴത്തിൽ മനസിലാക്കിയ അദ്ദേഹം ‘ഗദ്ദാമ’ എന്ന സിനിമയിലൂടെ അവരുടെ പ്രശ്‍നങ്ങൾ സമൂഹമധ്യത്തിലും സർക്കാരിന്റെ ശ്രദ്ധയിലും എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. സൗദിയിലെ പ്രവാസികൾക്ക് തന്റെ എഴുത്തിലൂടെ താങ്ങും തണലുമാവാൻ കെ യു ഇഖ്‌ബാലിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിൽ പ്രവാസ ലോകത്തോടൊപ്പം കേളിയും അനുശോചനം രേഖപ്പെടുത്തുന്നതായി കേളി സെക്രട്ടറിയറ്റ് ഇറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top