06 December Wednesday

മീര സാഹിബ് സുജാദിന് കേളി യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

റിയാദ് > പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റൗദാ രക്ഷാധികാരി സമിതി അംഗവും കേളി റൗദാ ഏരിയാ ട്രഷററുമായ മീരാ സാഹിബ് സുജാദിന് (സജാദ്) റൗദാ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ മുപ്പത് വർഷത്തോളമായി റൗദയിലെ ഒരു വീട്ടിലെ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന സജാദ് കൊല്ലം ജില്ലയിലെ ഇരവിപുരം സ്വദേശിയാണ്.

കേളി സെക്രട്ടേറിയറ്റ് അംഗമായ സുനിൽ സുകുമാരന്റെ വസതിയിൽ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ ഏരിയാ പ്രസിഡൻറും കേന്ദ്ര കമ്മറ്റി അംഗവുമായ സതീഷ്‌കുമാർ വളവിൽ അധ്യക്ഷനായി. റൗദാ രക്ഷാധികാരി സമിതി സെക്രട്ടറി സുരേഷ്‌ ലാൽ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി ടി ആർ സുബ്രമണ്യൻ, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ഗീവർഗീസ്, കേളി സെക്രട്ടേറിയറ്റ് അംഗം സുനിൽ സുകുമാരൻ, ഏരിയ കമ്മറ്റി അംഗങ്ങാളായ സൈനുദിൻ, ശ്രീകുമാർ വാസൂ, പ്രഭാകരൻ ബേത്തൂർ, ഇസ്മായിൽ, ശശിധരൻ പിള്ള, രണൻ കമലൻ, വിവിധ യൂണിറ്റ് അംഗങ്ങളായ നാസർ, സലിം, സുരേഷ്  ബാബു, ചന്ദ്രൻ, ശ്രീജിത്ത്, സജീവ്, സലിം പി.പി,നിസാർ, മുരുകേശൻ, എന്നിവർ സംസാരിച്ചു.

രക്ഷാധികാരി സമിതിയുടെ ഉപഹാരം സുരേഷ്‌ ലാലും, ഏരിയ കമ്മറ്റിയുടെ ഉപഹാരം സതീഷ്‌ കുമാറും യൂണിറ്റ് കമ്മറ്റിയുടെ ഉപഹാരം സലീമും സജാദിന് കൈമാറി. ഏരിയ കമ്മറ്റി അംഗങ്ങളുടേതായ പ്രത്യേക ഉപഹാരം സെക്രട്ടേറിയറ്റ് അംഗം സുനിൽ സുകുമാരൻ നൽകി. യാത്രയയപ്പിന് സജാദ് നന്ദി അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top