20 April Saturday

കേളി റുവൈദയിൽ യൂണിറ്റ് രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 13, 2023

റിയാദ് > കേളി കലാ സാംസ്കാരിക വേദിയുടെ പുതിയ യൂണിറ്റ് റുവൈദയിൽ രൂപീകരിച്ചു. കേളി മുസാഹ്മിയ ഏരിയക്ക് കീഴിലെ അഞ്ചാമത് യൂണിറ്റാണ് റുവെെദ.  രൂപീകരണ യോഗം മുഖ്യ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്തു. അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ സുലൈമാൻ ആമുഖ പ്രഭാഷണം നടത്തി. കേളി മുസാഹ്മിയ ഏരിയാ പ്രസിഡന്റ് ഷമീർ പുലാമന്തോൾ അധ്യക്ഷത വഹിച്ചു. അഡ്ഹോക്ക് കമ്മിറ്റി കൺവീനർ നാസർ തേരക്കാട് സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രവർത്തകരിൽ നിന്നും ഉയർന്ന ചർച്ചകൾക്ക് രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായിയും കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും  മറുപടി പറഞ്ഞു.

പ്രസിഡന്റ് അസ്‌ലം, സെക്രട്ടറി നാസർ തേരക്കാട്, ട്രഷറർ ഷംസീർ എന്നിവർ ഭാരവാഹികളായി പതിനൊന്ന് അംഗ പ്രവർത്തക സമിതിയെ യോഗം തിരഞ്ഞെടുത്തു.

കേളി ട്രഷറർ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, മുസാഹ്മിയ ഏരിയാ സെക്രട്ടറി നിസാറുദ്ധീൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ഹുസൈൻ മണക്കാട്, ബദിയ മേഖലാ രക്ഷധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, രതിൻലാൽ, സന്തോഷ്‌, അനീസ് അബൂബക്കർ, മുസാഹ്മിയ ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇഖ്ബാൽ, നൗഷാദ്, ഗോപി, മുഹമ്മദ്‌ അലി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി നാസർ തേരക്കാട്  നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top