28 March Thursday

കേളി വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കേളിദിനം 2023 സാംസ്കാരിക സമ്മേളനം കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്യുന്നു

റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ ഇരുപത്തിരണ്ടാം വാർഷികം ‘കേളിദിനം 2023’  ആഘോഷിച്ചു. അൽഹയ്റിലെ അൽ ഒവൈദ ഫാം ഹൗസിൽ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ കേളി പ്രസിഡന്റ്‌ സെബിൻ ഇഖ്ബാൽ അധ്യക്ഷനായി. സാംസ്കാരിക സമ്മേളനം ലോകകേരള സഭ പ്രതിനിധിയും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വർഗീസ് ഇടിച്ചാണ്ടി ആമുഖ പ്രഭാഷണം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.

ഒ.ഐ.സി.സി.ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സത്താർ കായംകുളം, കേരള കോൺഗ്രസ് മാണി വിഭാഗം വൈസ് പ്രസിഡന്റ്  ബോണി, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ്‌ ഷംനാദ്  കരുനാഗപ്പള്ളി, അൽ ഖസീം പ്രവാസി സംഘം സെക്രട്ടറി പർവേശ്, സ്പോൺസർമാരായ നുസ്‌കി മാർക്കറ്റിംഗ് മാനേജർ മുജീബ്, എസ്.റ്റി.സി.ഡാറ്റാ സെന്റർ ഡയറക്ടർ നിബിൽ സിറാജ്, മാനേജർ  നിഷാദ്,  ജോസ്കോ പൈപ്പ്‌സ് എം.ഡി ബാബു വഞ്ചൂപ്പുര, ലീഗൽ അഡ്വൈസർ ജമാൽ ഫൈസൽ ഖഹ്ത്താനി, ടി.എസ്.ടി മെറ്റൽ ഇൻഡസ്ട്രി എം.ഡി മധുസൂദനൻ പട്ടാന്നൂർ,  അൽ ഹിമാം കോൺട്രാക്റ്റിംഗ് കമ്പനി എം.ഡി സജീവ് മത്തായി, എഴുത്തുകാരി സബീന.എം.സാലി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിന് സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദി പറഞ്ഞു

കേളിയുടേയും, കുടുംബ വേദി അംഗങ്ങളുടെയും കുട്ടികളുടേയും നാടകം, നൃത്തനൃത്യങ്ങൾ, സംഗീത ശില്പം, ഒപ്പന, കൈകൊട്ടിക്കളി, നാടൻ പാട്ടുകൾ, വിപ്ലവ ഗാനങ്ങൾ, കഥാ പ്രസംഗം, ഓട്ടം തുള്ളൽ, ചാക്യാർ കൂത്ത്, തെയ്യം തുടങ്ങി വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറി.

പരിപാടികൾ അവതരിപ്പിച്ചവർക്ക് കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ ഉപഹാരം കൈമാറി.

 

 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top