20 April Saturday

കേളി ഇടപെടൽ; വീണു പരിക്കുപറ്റിയ കൊല്ലം സ്വദേശിയെ നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 19, 2022

അബ്ദുള്ളയുടെ ടിക്കറ്റും യാത്രാ രേഖകളും കേളി പ്രവർത്തകർ അദ്ദേഹത്തിന് കൈമാറുന്നു

റിയാദ് > താമസ സ്ഥലത്ത് വീണ് പരിക്കേറ്റ കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുള്ളയെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. 26 വർഷമായി ദവാദ്മിയിൽ ഡ്രൈവറായ അബ്ദുള്ള താമസ സ്ഥലത്ത് കാൽ വഴുതി വീഴുകയായിരുന്നു.

പരിക്കേറ്റ അബ്ദുള്ളയെ സുഹൃത്തുക്കൾ  ദവാദ്മി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് ഭാരിച്ച തുക ആവശ്യമായതിനാൽ തുടർ ചികിത്സയ്ക്ക് നാട്ടിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.  നാട്ടിൽ പോകാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ അബ്ദുള്ളയുടെ സുഹൃത്തുക്കൾ കേളിയുടെ സഹായം അഭ്യർത്ഥിക്കുകയായിരിക്കുന്നു.

കേളി കലാസാംസ്കാരിക വേദി ദവാദ്മി യൂണിറ്റ് പ്രവർത്തകരാണ് അബ്ദുള്ളക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ചികിത്സയ്ക്കായി സാമ്പത്തിക സഹായവും ഏർപ്പാടാക്കിയത്. വീൽചെയർ സഹായത്തോടെ സൗദി എയർലൈൻസ് വിമാനത്തിൽ കഴിഞ്ഞ ദിവസമാണ് അബ്ദുള്ള നാട്ടിലേക്ക് തിരിച്ചത്. കൊച്ചിയിലേക്കുള്ള യാത്രയിൽ ഭാര്യയും മകനും അബ്ദുള്ളയെ അനുഗമിച്ചു.

 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top