18 September Thursday

ആന്റണി ജോസിന് കേളി യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

ഏരിയ സെക്രട്ടറി സജീവ് ഏരിയയുടെ ഉപഹാരം ആന്റണി ജോസിന് കൈമാറുന്നു

റിയാദ്> നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി നസീം മുൻ ഏരിയ കമ്മിറ്റിയംഗവും ഹരാജ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ആന്റണി ജോസിന് നസീം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എറണാകുളം സ്വദേശിയായ ആന്റണി ജോസ് നസീമിൽ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.

ഏരിയ പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ കമ്മറ്റി അംഗം ഗോപാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ഏരിയാ പ്രസിഡന്റ് ഉല്ലാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റിയംഗം സുരേഷ് ലാൽ, റോദ ഏരിയ രക്ഷാധികാരി സെക്രട്ടറി ജോഷി പെരിഞ്ഞനം, രക്ഷാധികാരി സമിതി  അംഗങ്ങളായ ഷാജി, ഹാരിസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ഗിരീഷ് കുമാർ, വാസുദേവൻ യുണിറ്റ്‌ അംഗങ്ങൾ എന്നിവർ  സംസാരിച്ചു. ഏരിയയുടെ ഉപഹാരം സെക്രട്ടറി ആന്റണി ജോസിന് കൈമാറി. യാത്രയയപ്പിന് ആന്റണി ജോസ്  നന്ദി പറഞ്ഞു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top