19 April Friday

ആഭിചാരങ്ങളും അന്ധവിശ്വാസങ്ങളും; കേളി സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022

റിയാദ് > കേളി കലാസാംസ്ക്കാരിക വേദി നസീം ഏരിയയുടെ ആഭിമുഖ്യത്തിൽ 'ആഭിചാരങ്ങളും അന്ധവിശ്വാസങ്ങളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കേളി നസീം ഏരിയാ പ്രസിഡന്റ് ഉല്ലാസൻ ആമുഖ പ്രഭാഷണം നടത്തിയ പരിപാടിയിൽ കേളി കേന്ദ്ര കമ്മറ്റി അംഗം സുരേഷ് ലാൽ വിഷയാവതരണം നടത്തി. കേളി നസീം ഏരിയ കമ്മറ്റി അംഗം നിബു വർഗീസ് മോഡറേറ്ററായി.

കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ടി ആർ സുബ്രഹ്മണ്യൻ, കെ.എം.സി.സി പ്രതിനിധി ജലീൽ കോങ്ങാട്, കേളി സാംസ്കാരിക കമ്മറ്റി അംഗങ്ങളായ കെ.ടി.എം  ബഷീർ, മൂസ കൊമ്പൻ, ഫൈസൽ കൊണ്ടോട്ടി, കേളി ന്യുസനയ്യ ഏരിയ രക്ഷധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ, ആം ആദ്മി പ്രതിനിധി മുഹമ്മദ് ഏലിയാസ് എന്നിവർ ചർച്ചയിൽ സംസാരിച്ചു.

സാമൂഹിക നവീകരണം ഓരോ വ്യക്തിയും സ്വന്തം കുടുംബത്തിൽ നിന്ന് ആരംഭിക്കേണ്ടത്തിന്റെ അനിവാര്യതയെ കുറിച്ചും, ആഭിചാരങ്ങളും അന്ധവിശ്വാസങ്ങളും സമൂഹത്തിൽ നിന്ന് തുടച്ചു നീക്കുന്നതിന് അതിശക്തമായ നിയമ നിർമ്മാണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത്തരം ഒരു നിയമം കൊണ്ട് വരുമ്പോൾ അതിനെ ദുർബലപ്പെടുത്താൻ സാമുദായിക ശക്തികളും പിന്തിരിപ്പൻ ആശയക്കാരും നടത്തിയേക്കാവുന്ന ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കേണ്ടത് പുരോഗമന പ്രസ്ഥാനങ്ങളുടെ ബാധ്യതയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു

കേളി രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായ്, സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്‌ബാൽ, കേളി റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി ജോഷി പെരിഞ്ഞനം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. നസീം ഏരിയ സെക്രട്ടറി സജീവ് സ്വാഗതവും മുഹമ്മദ് നൗഫൽ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top