26 April Friday

33 വർഷത്തെ പ്രവാസം മതിയാക്കി സതീഷ് കുമാർ നാട്ടിലേക്ക് മടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 29, 2022

റിയാദ്>  കേളി കലാ സാംസ്കാരിക വേദിയുടെ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. റിയാദിലെ പൊതുസമൂഹവുമായും, വ്യാപാര സമൂഹവുമായും, മാധ്യമ സമൂഹവുമായും നല്ല വ്യക്തി ബ ജോലി ചെയ്തു വരികയായിരുന്നു. കേളി കേന്ദ്ര കമ്മറ്റി ട്രഷറർ, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, രക്ഷാധികാരി ആക്ടിങ് സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം, കേളി കുടുംബവേദി രക്ഷാധികാരി, സാംസ്കാരിക സമിതി, മാധ്യമം എന്നീ സബ് കമ്മറ്റിയുടെ ചുമതലക്കാരൻ, എൻ.ആർ.കെ. എസ്ക്യൂറ്റീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മരുതൻകുഴി സ്വദേശിയാണ്.

ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പിൽ  കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായി.  പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് ,  സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ , കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ദമാം നവോദയ രക്ഷാധികാരി സമിതി അംഗം എം എം നയീം, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ മധു ബാലുശ്ശേരി, മനോഹരൻ നെല്ലിക്കൽ, അനിരുദ്ധൻ, രജീഷ് പിണറായി, ഹസ്സൻ പുന്നയൂർ, ഷാജു.പി.പി, പ്രദീപ് കൊട്ടാരത്തിൽ, ജോഷി പെരിഞ്ഞനം, ആക്ടിങ് സെക്രട്ടറിമാരായ ജവാദ്, അബ്ദുൾ ഗഫൂർ, ഏരിയ സെക്രറിമാരായ സജീവൻ, സജിത്ത്, ജാഫർ ഖാൻ, ഷിബു തോമസ്, നൗഫൽ, രാമകൃഷ്ണൻ, ബിജി തോമസ്, ഹാഷിം കുന്നത്തറ, കിഷോർ ഇ നിസാം, റഫീഖ് ചാലിയം, അൽഖർജ് ഏരിയ പ്രസിഡന്റ് ഷെബി അബ്ദുൽ സലാം, ജീവകാരുണ്യ കൺവീനർ മധു എടപ്പുറത്ത്, സ്‌പോട്‌സ് കമ്മറ്റി കൺവീനർ ഷറഫ് പന്നിക്കോഡ്, സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ, കുടുംബവേദി കുട്ടികളുടെ വിഭാഗത്തിന് വേണ്ടി  ദീപക് ദേവ്, കേളി മുൻ പ്രസിഡന്റ്  നാസർ കാരക്കുന്ന്, സനയ്യ അർബൈൻ ഏരിയ കമ്മറ്റി അംഗം മെഹ്‌റൂഫ് പൊന്ന്യം, ബദിയ രക്ഷാധികാരി സമിതി അംഗം റഫീക് പാലത്ത് എന്നിവർ സംസാരിച്ചു.ചടങ്ങിൽ  ഉപഹാരങ്ങളും സമ്മാനിച്ചു. സതീഷ് കുമാർ നന്ദി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top