റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബ വേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരത്തിന്റെ പാലക്കാട് ജില്ലയിലെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനു മോൾ നിർവഹിച്ചു.
പത്താം ക്ലാസ്സിലും പ്ലസ് ടു വിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് തുടർ പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് 'കേളി എജ്യൂക്കേഷണൽ ഇൻസ്‌പരേഷൻ അവാർഡ്' അഥവാ കിയ. മൊമെന്റോയും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
കെഎസ്‌ടിഎ പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസ് ഹാളിൽ നടന്ന ചടങ്ങില്‍ കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ അധ്യക്ഷത വഹിച്ചു. കേളി മുൻ വൈസ് പ്രസിഡണ്ട് അലി പട്ടാമ്പി സ്വാഗതം പറഞ്ഞു. കേളി ജീവ കാരുണ്യ വിഭാഗം കൺവീനർ മധു പട്ടാമ്പി, കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ, അയ്യപ്പൻ പട്ടാമ്പി, സതീഷ് ബാബു കോങ്ങാടൻ എന്നിവര്‍ സംസാരിച്ചു. ഹനീഫ ഒറ്റപ്പാലം നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..