03 December Sunday

സി മോഹനനും പി പ്രസാദിനും കേളി യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2023

മോഹനനും പ്രസാദും യാത്രയയപ്പ് ചടങ്ങിൽ

റിയാദ് > കേളി കലാ സാംസ്കാരിക വേദി ബദിയ ഏരിയ ഷിഫ യൂണിറ്റ് പ്രവർത്തക സമിതി അംഗങ്ങളായ സി മോഹനൻ, പി പ്രസാദ് എന്നിവർക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

ഷിഫ സനയ്യായിലെ അൽ കയ്യാൻ അബായ കമ്പനിയിൽ ടൈലറായി കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷം പ്രവാസ ജീവിതം നയിച്ച മോഹനൻ പാലക്കാട് പുതുനഗരം അടിച്ചറ കരിക്കോട് സ്വദേശിയാണ്. മുപ്പത്തിരണ്ട് വർഷമായി പ്രവാസ ജീവിതം നയിച്ചു വരുന്ന പ്രസാദ് കൊല്ലം ജില്ലയിലെ നാവായിക്കുളം സ്വദേശിയാണ്. കാർപന്ററായി വിവിധ കമ്പനികളിൽ ജോലിചെയ്ത്  വരികയായിരുന്നു.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് മുരളി എൻ പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൾ സലാം സ്വാഗതവും ഏരിയ രക്ഷാധികാരി ആക്ടിംഗ് കൺവീനർ റഫീഖ് പാലത്ത്, രക്ഷാധികാരി കമ്മറ്റിയംഗങ്ങളായ സരസൻ, ജാർനറ്റ് നെൽസൺ, ഏരിയ കമ്മറ്റിയംഗങ്ങളായ സത്യവാൻ, ഷാജി, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി അബ്ദുൾ സലാം യാത്രാ പോകുന്ന മോഹനനും പ്രസാദിനും നൽകി. യൂണിറ്റ് നൽകിയ യാത്രാ ടിക്കറ്റുകൾ ഏരിയ ജോയിന്റ് സെക്രട്ടറി ഷാജി കൈമാറി. യാത്രയയപ്പിന് മോഹനനും പ്രസാദും നന്ദി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top