റിയാദ് >  കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ലോക കേരള സഭയെ കുറിച്ച് ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ലോക കേരളസഭയെക്കുറിച്ച് പ്രചരിക്കുന്ന നിരവധി കാര്യങ്ങളെ കുറിച്ച് പ്രവാസികൾക്കിടയിലുള്ള സംശയ നിവാരണത്തിനായാണ് കേളി ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നത്.
‘ലോക കേരള സഭ-പ്രചരണവും യാഥാർഥ്യവും’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറം ബത്ഹയിലെ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ ജൂലൈ 11, തിങ്കളാഴ്ച വൈകിട്ട് ആറിന് നടക്കും.
പരിപാടിയിൽ ലോക കേരളസഭ അംഗങ്ങൾ, റിയാദിലെ വിവിധ സംഘടനാ  പ്രതിനിധികൾ എന്നിവർ ലോക കേരളസഭയെക്കുറിച്ച് സംസാരിക്കുകയും പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകും.
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..