29 March Friday

കേളി ക്വിസ് മത്സരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 1, 2021

റിയാദ് > കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയാ സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കേരള ചരിത്രവും ഇടതുപക്ഷവും’ എന്ന വിഷയത്തിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗം ഷാജി റസാഖ്, കേളി സൈബർ വിങ്‌ കേന്ദ്ര കമ്മിറ്റി അംഗം ലജീഷ് നരിക്കോട്, അസീസിയ ഏരിയാ സാംസ്‌കാരിക കമ്മിറ്റി കൺവീനർ രതീഷ് ശിവ എന്നിവർ നേതൃത്വം നൽകി.

മത്സരത്തിൽ അസീസിയ ഏരിയാ സിമന്റ്‌ യൂണിറ്റ് ട്രഷറർ ബാബു സി, ഒന്നാം സ്ഥാനവും അൽഫനാർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രതീഷ് അയലാച്ചി രണ്ടാം സ്ഥാനവും, അസീസിയ യൂണിറ്റ് അംഗം മുഹമ്മദ്‌ ഷെരീഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ അസീസിയ ഏരിയാ സെക്രട്ടറി റഫീഖ് ചാലിയം അനുമോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top