26 April Friday

കേളി ഏരിയ സമ്മേളനം; ന്യൂസനയ്യ സമ്മേളന ലോഗോ പ്രകാശനം ചെയ്‌‌തു‌‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2022

കേളി ന്യൂസനയ്യ ഏരിയ സമ്മേളന ലോഗോ പ്രകാശന ചടങ്ങിൽ നിന്നും

റിയാദ്> കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്രസമ്മേളനത്തിന്റ ഭാഗമായുള്ള എട്ടാമത് ന്യൂസനയ്യ ഏരിയയുടെ സമ്മേളന ലോഗോ പ്രകാശനം ചെയ്‌‌തു‌‌. ന്യൂ സനയ്യ ചില്ലി മാസ്റ്റർ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങ് ചേനാടൻ ഗ്രൂപ്പ് എം ഡി അബ്ദുൽ ഗഫൂറിന്റെ (ബാപ്പുട്ടി) സാന്നിധ്യത്തിൽ ഏരിയാ ആക്‌ടിംഗ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി സംഘാടകസമിതി ചെയർമാൻ അബ്ബാസ്, കൺവീനർ ഷിബുതോമസ് എന്നിവർക്ക് നൽകിക്കൊണ്ട്  നിർവഹിച്ചു. കേളി ന്യൂ സനയ്യ ഏരിയ കമ്മറ്റി അംഗം ഷമൽരാജാണ്‌ ലോഗോ ഡിസൈൻ ചെയ്‌തത്.

ഏരിയാ പ്രസിഡന്റ് ഹുസൈൻ മണക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി സ്വാഗതം പറഞ്ഞു. കേളി ജോയിൻ സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, സമ്മേളന സംഘാടക സമിതി അംഗങ്ങൾ, വിവിധ യൂണിറ്റിലെ പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഓഗസ്റ്റ് 19ന് നടക്കുന്ന ഏരിയ സമ്മേളത്തിന് മുന്നോടിയായി ‘വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും’ എന്ന വിഷയങ്ങളിൽ സെമിനാറും, നോർക്കാ റജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. സമ്മേളന സംഘാടക സമിതി കൺവീനർ ഷിബു തോമസ് ചടങ്ങിന് നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top