26 April Friday

കേളി ഇടപെടൽ; പക്ഷാഘാതം ബാധിച്ച യു പി സ്വദേശിയെ നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 25, 2023

റിയാദ്> പക്ഷാഘാതം ബാധിച്ച് വലതുവശം തളർന്ന് എട്ടു മാസമായി കിടപ്പിലായിരുന്ന ഉത്തർപ്രദേശ് ലക്‌നൗ സ്വദേശി അവധേശ് കുമാർ ഗുപ്‌തയെ (52) കേളി ജീവകാരുണ്യ വിഭാഗം എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.

റിയാദ് ന്യൂ സനയ്യയിലെ കാർട്ടൺ കമ്പനിയിൽ കഴിഞ്ഞ 20 വർഷത്തോളമായി ജോലി ചെയുന്ന അവധേശിന്റെ അവസ്ഥ കമ്പനിയിലെ മലയാളികളാണ് കേളി ന്യൂ സനയ്യ ഏരിയ പ്രവർത്തകരെ അറിയിക്കുന്നത്. കേളി പ്രവർത്തകർ അവധേശ് കുമാറിനെ ബന്ധപ്പെട്ടപ്പോഴാണ് എട്ടു മാസമായി ഇഖാമയോ അനുബന്ധ രേഖകളോ ഒന്നുമില്ലാതെയാണ് ലേബർ ക്യാമ്പിൽ കഴിയുന്നതെന്നു മനസിലാക്കുന്നത്. തുടർന്ന് അവധേശിന്റെ കമ്പനിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസിയെ സമീപിക്കുകയും ഔട്ട്പാസ് അടക്കമുള്ള ആവശ്യമായ യാത്രാ രേഖകൾ ഏർപ്പാടാക്കുകയും ചെയ്‌തു.

പാസ്പോർട്ടും ഇഖാമയും ഇല്ലാത്തതിനാൽ എങ്ങിനെ നാട്ടിലെത്തിക്കുമെന്ന  സംശയമാണ് എട്ടുമാസത്തോളം അവധേശിന് വിനയായത്. യാത്രാരേഖകൾ തയാറാക്കി നൽകിയതിനാൽ കമ്പനി ടിക്കറ്റും മറ്റാനുകൂല്യങ്ങളും നൽകി. കഴിഞ്ഞ ദിവസത്തെ വിമാനത്തിൽ അവധേശിനെ നാട്ടിലെത്തിച്ചു.

അവധേശിനെ നാട്ടിലെത്തിക്കുന്നതിന് കേളി ന്യൂ സനയ്യ ജീവകാരുണ്യ കമ്മിറ്റിയും, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും, കേളി രക്ഷാധികാരി കമ്മിറ്റിയും ആവശ്യമായ  ഇടപെടലുകൾ  നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top