26 April Friday

മുഹമ്മദ് ശരീഫിന് കേളിയുടെ യാത്ര അയപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

ഫോട്ടോ : യൂണിറ്റിന്റെ ഉപഹാരം മുഹമ്മദ് ശരീഫിന് കൈമാറുന്നു

റിയാദ്> പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്ര അയപ്പ് നല്‍കി. മലാസ് ഏരിയ മജ്മ യൂണിറ്റ് സെക്രട്ടറിയായ മുഹമ്മദ് ശരീഫിന് യൂണിറ്റിന്റെ നേതൃത്വത്തിലാണ് യാത്ര അയപ്പ് നല്‍കിയത്. നാലു വര്‍ഷമായി നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരുന്ന ശരീഫ് തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയാണ്.

മജ്മയിലെ ഇഫാ ഇസ്തരാഹയില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പന്‍ അധ്യക്ഷതയും, യൂണിറ്റ് ആക്ടിങ് സെക്രട്ടറി സന്ദീപ് സ്വാഗതവും പറഞ്ഞു. ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍, ഏരിയ ആക്ടിങ് പ്രസിഡന്റ് മുകുന്ദന്‍, ട്രഷറര്‍ സജിത്ത് കെ പി, ഏരിയ കമ്മിറ്റി അംഗങ്ങളായ നൗഫല്‍, ഡോ.പ്രവീണ്‍, സുജിത്, ഹോത്താ സുദൈര്‍ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷിജിന്‍, പ്രസിഡന്റ് ഷൌക്കത്ത്, തുമൈര്‍ യൂണിറ്റ് സെക്രട്ടറി ജലീല്‍, മജ്മ യൂണിറ്റ് എക്‌സികുട്ടീവ് അംഗങ്ങളായ സുനില്‍ കുമാര്‍, അനീസ്, യൂണിറ്റംഗങ്ങളായ ഷാനവാസ്, മജീഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങള്‍ ചേര്‍ന്ന് ശരീഫിന് കൈമാറി. യാത്ര അയപ്പ് ചടങ്ങിന് മുഹമ്മദ് ശരീഫ് നന്ദി പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top