03 December Sunday

കേളി ‘കിയ’പുരസ്‌കാര വിതരണം എറണാകുളം ജില്ലയിൽ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

എറണാകുളം ജില്ലയിൽ കേളി ‘കിയ’ പുരസ്കാരത്തിനർഹരായ വിദ്യാർത്ഥികൾ സംഘാടകരോടൊപ്പം

റിയാദ്>  കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ , 2022 - 23 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരത്തിന്റ ‘കിയ’ എറണാകുളം ജില്ലാതല വിതരണം പൂർത്തിയായി.

സിപിഐ എം കളമശ്ശേരി ഏരിയാ കമ്മറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കോഡിനേറ്റർ ഷെമീർ ഇടപ്പള്ളി അധ്യക്ഷനായി. ഏരിയാ കമ്മറ്റിയംഗവും മുൻ എംഎൽഎ യുമായ എ എം യുസുഫ്  ഉദ്ഘാടനം നിർവഹിച്ചു. കേളി സൈബർ വിഭാഗം മുൻ കൺവീനർ മഹേഷ് കോടിയത്ത് പുരസ്‌കാര ജേതാകളുടെ വിവരങ്ങൾ വിശദീകരിച്ചു. ജില്ലയിൽ നിന്ന് 7 വിദ്യാത്ഥികളാണ് പുരസ്‌ക്കാരത്തിന് അർഹരായത്. ചടങ്ങിൽ പ്രവാസി സംഘം കളമശേശരി മണ്ഡലം പ്രസിഡന്റ് അശോകൻ, ഡിവൈഎഫ്ഐ  ബ്ലോക്ക് സെക്രട്ടറി അമൽ ജോസ്, അബ്ദുൾ റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേളി അംഗം നൗഷാദ് ടി ബി നന്ദി പറഞ്ഞു.

പത്താം ക്ലാസ്സിലും പ്ലസ് ടുവിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് 'കേളി എജ്യൂക്കേഷണൽ ഇൻസ്‌പരേഷൻ അവാർഡ്' അഥവാ ‘കിയ’. മൊമെന്റോയും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top