25 April Thursday

സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022; മത്സരങ്ങൾ സൂപ്പർ 12ലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

റിയാദ് >  കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ക്രിക്കറ്റ്  ടൂർണമെന്റ് 'സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022' ന്റെ ലീഗ് മത്സരങ്ങൾ അവസാനിക്കുന്നു. 4 ടീമുകൾ വീതമുള്ള ആറു ഗ്രൂപ്പുകളുടെയും ലീഗ് മത്സരങ്ങളുടെ 32 കളികൾ പൂർത്തിയായപ്പോൾ 8 ടീമുകൾ സൂപ്പർ 12ൽ കടന്നു. അടുത്തവാരം നടക്കുന്ന അവസാന റൗണ്ട് ലീഗ് മത്സരങ്ങളിലെ 4 വിജയികളെ കൂടി കണ്ടെത്തുമ്പോൾ സൂപ്പർ 12ന്റെ ചിത്രം പൂർത്തിയാവും.

ഉസ്താദ് ഹോട്ടൽ വിന്നേഴ്‌സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്സ് ട്രോഫിക്കും സഖാവ് കെ.വാസു ഏട്ടൻ & അസാഫ് വിന്നേഴ്‌സ് പ്രൈസ് മണിക്കും, മോഡേൺ എജ്യൂകേഷൻ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി കേളി നടത്തുന്ന ടൂർണമെന്റിൽ എ, ബി, സി, ഡി എന്നീ ഗ്രൂപ്പുകളുടെ ആദ്യറൗണ്ട് മത്സരവും എഫ് ഗ്രൂപ്പിലെ ഒരു മത്സരവുമാണ് നാലാം വാരത്തിൽ അരങ്ങേറിയത്.

ഗ്രൂപ്പ് എയിൽ നടന്ന ആദ്യ മത്സരത്തിൽ, മാസ്റ്റേഴ്സ് ഐ ലീഡിനെ ഒരു റൺസിനു പരാജയപ്പെടുത്തിയപ്പോൾ രണ്ടാമത്തെ മത്സരം വാക്കോവറിലൂടെ ആഷസ് വിജയിച്ചു. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരങ്ങളിൽ കണ്ണൂർ വാരിയേർസ് സ്പാർക്കൻസിനെ 23 റൺസിന് പരാജയപ്പെടുത്തിയപ്പോൾ രണ്ടാമത്തെ മത്സരം വാക്കോവറിലൂടെ എസ് ആർ റിയാദിനെ വിജയികളായി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സിയിൽ നടന്ന  മത്സരങ്ങളിൽ യുവധാര അസീസിയ ഫാൽക്കൻസ് റിയാദിനെ 118 റൺസിനു പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ ഡെസേർട്ട് ഹീറോസ് ഒബയാർ ഫൈറ്റേഴ്സിനെ 62 റൺസിനു പരാജയപ്പെടുത്തി. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ റെഡ് ഫാൽക്കൻസിനെ അൽ ഉഫൂക് സിസി 5 വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരം വാക്കോവറിലൂടെ കേരള വിസാർഡിനെ വിജയികളായി പ്രഖ്യാച്ചു. ഗ്രൂപ്പ് എഫിൽ അവസാനത്തെ ബോൾ വരെ നീണ്ടു നിന്ന വാശിയേറിയ മത്സരത്തിൽ ക്രേസി ഇലവൻ സിൽവർ സ്റ്റാർ റിയാദിനെ 2 വിക്കറ്റിന് പരാജയപ്പെടുത്തി.

ഗ്രൂപ്പ് എ യിൽ നിന്നും ആഷസ്, ബിയിൽ നിന്നും കണ്ണൂർ വാരിയേഴ്‌സ്, ഗ്രൂപ്പ് സിയിൽ നിന്നും യുവധാര അസീസിയ, ഡിയിൽ നിന്നും കേരള വിസാർഡ് എന്നീ ടീമുകൾ ആറ് വീതം പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ 12 ൽ ഇടം പിടിച്ചപ്പോൾ 4പോയിന്റുകൾ വീതം നേടി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി, മാസ്റ്റേഴ്സ്, സ്പാർക്കൻസ്, ഡെസേർട്ട് ഹീറോസ്, അൽ ഉഫൂക് എന്നിവരും സൂപ്പർ 12 റൗണ്ടിലേക്ക് കടന്നു. ഗ്രൂപ്പ് എഫിൽ 3 കളികളിൽ നിന്നും 4 പോയിന്റ് നേടിയ സിൽവർ സ്റ്റാർ റിയാദ്, സൂപ്പർ 12 റൗണ്ട് മത്സരങ്ങൾ ഉറപ്പാക്കാൻ ഗ്രൂപ്പിലെ മറ്റു മത്സരങ്ങൾ കഴിയുന്നത് വരെ കാത്തിരിക്കണം.

ഈ ആഴ്ചയിലെ മാൻ ഓഫ് ദി മാച്ച് ആയി ആസിഫ്, അനാം, ഷംസുദ്ദീൻ, മൻസൂർ, മുഹമ്മദ് ശൈദ്, സിയാദ് ആർ എന്നിവരെ തിരഞ്ഞെടുത്തു. ജയണ്ണ, ബിലാൽ, ചാക്കോ, റയിഗൺ, ഷമീർ, ആസിഫ്, മഹേഷ്, സെബിൻ എന്നിവർ അമ്പയർമാരായി മത്സരങ്ങൾ നിയന്ത്രിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top