20 April Saturday

ഏരിയാതല ലൈബ്രറികളുമായി കേളി

വെബ് ഡെസ്‌ക്‌Updated: Monday Nov 7, 2022

ഏരിയ കമ്മറ്റി അംഗം അജിത് സെക്രട്ടറി റഫീഖ് ചാലിയത്തിന് പുസ്‌തകം കൈമാറി അസീസിയ ഏരിയ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു

റിയാദ് > പ്രവാസികളിൽ വായനാശീലവും ചരിത്രാവബോധവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദി ഏരിയാതലങ്ങളിൽ ലൈബ്രറികൾക്ക് തുടക്കം കുറിക്കുന്നു. റിയാദിലേയും പരിസര പ്രദേശങ്ങളായ അൽഖർജ്, ഹോത്ത, മജ്മ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന കേളിയുടെ 12 ഏരിയ കമ്മറ്റികളുടെ കീഴിലായിരിക്കും ലൈബ്രറികൾ പ്രവർത്തിക്കുക.

ആദ്യ ലൈബ്രറിയുടെ ഉദ്ഘാടനം അസീസിയ ഏരിയയിൽ നടന്നു. ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏരിയ കമ്മറ്റി അംഗവും ലൈബ്രറി ചുമതലക്കാരനുമായ അജിത്, ഏരിയ സെക്രട്ടറി റഫീഖ് ചാലിയത്തിന് പുസ്‌തകം കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് ഷാജി റസാഖ് അധ്യക്ഷതയും സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, കേളി വൈസ് പ്രസിഡന്റ്‌ രജീഷ് പിണറായി, അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജൻ പള്ളിതടം, ഷിബു  തോമസ്,  എന്നിവർ സംസാരിച്ചു. അസീസിയ ഏരിയ ട്രഷറർ റഫീഖ്  അരിപ്ര നന്ദി പറഞ്ഞു.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top