06 December Wednesday

കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം മലപ്പുറത്ത് വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 12, 2023

മലപ്പുറം ജില്ലയിലെ പുരസ്കാര വിതരണോദ്ഘാടനം സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് നിർവ്വഹിക്കുന്നു

റിയാദ് > കേളി കലാസാംസ്‌കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ  വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരത്തിന്റെ മലപ്പുറം ജില്ലയിലെ വിതരണം  സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് നിർവ്വഹിച്ചു.

മലപ്പുറത്തെ ദിലീപ് കുമാർ മുഖർജി ഹാളിൽ (ബെഫി ഹാൾ) ഒരുക്കിയ വേദിയിൽ കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന റഷീദ് മേലേതിൽ  അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ സെക്രട്ടറി വി കെ റൗഫ്‌, സിപിഐ എം മലപ്പുറം ഏരിയ സെക്രട്ടറി മജ്നു, കേരളാ പ്രവാസി സംഘം മലപ്പുറം ജില്ലാ ട്രഷറർ ദിലീപ്, കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്  രക്ഷാധികാരി സമിതി അംഗമായിരുന്ന ഗോപിനാഥൻ വേങ്ങര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പത്താം ക്ലാസ്സിലും പ്ലസ് ടു വിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് തുടർ പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് 'കേളി എജ്യൂക്കേഷണൽ ഇൻസ്‌പരേഷൻ അവാർഡ്'. പത്താംതരത്തിൽ നിന്നും 27 കുട്ടികളും പ്ലസ്‌ടു വിഭാഗത്തിൽ നിന്നും 17 കുട്ടികളുമാണ് മലപ്പുറം ജില്ലയിൽ നിന്നും പുരസ്‌കാരത്തിന് അർഹത നേടിയത്.

പത്താം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു  വിഭാഗത്തിൽ 99, എന്നിങ്ങനെ 228 കുട്ടികളാണ് ഈ അധ്യയനവർഷം പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്. വിവിധ ജില്ലകളിലെ പുരസ്‌കാരത്തിന് അർഹരായ കുട്ടികൾക്ക് ജില്ലാതലങ്ങളിലും മേഖലാ തലങ്ങളിലുമായി കേരള പ്രവാസി സംഘത്തിന്റെ സഹകരണത്തോടെ വരും ദിവസങ്ങളിൽ  വിതരണം ചെയ്യും.

ചടങ്ങിൽ കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും കേളി മുസാമിഅ ഏരിയ പ്രസിഡന്റ് ഷമീർ പുലാമന്തോൾ നന്ദിയും പറഞ്ഞു.

 

  പുരസ്കാരത്തിന് അർഹരായ വിദ്യാർഥികൾ സംഘാടകരോടൊപ്പം

പുരസ്കാരത്തിന് അർഹരായ വിദ്യാർഥികൾ സംഘാടകരോടൊപ്പം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top