25 April Thursday

അംഗങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഏർപ്പെടുത്തി കേളി

വെബ് ഡെസ്‌ക്‌Updated: Thursday Oct 27, 2022

ആരോഗ്യ ബോധവൽക്കരണ ക്ലാസ് റയാൻ പോളിക്ലിനിക്‌ ശിശുരോഗ വിദഗ്ദ്ധൻ ഡോ. കെ വി തമ്പി ഉദ്‌ഘാടനം ചെയ്യുന്നു

റിയാദ്> കേളി കലാസാംസ്കാരിക വേദി അംഗങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി അൽ റയാൻ പോളിക്ലിനിക്കിന്റെ സഹകരണത്തോടെ കേളിയുടെ ബത്ഹ ഏരിയ ഇഷാറാ റെയിൽ യൂണിറ്റ് മെഡിക്കൽ പരിശോധനയും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അൽ റയാൻ ക്ലിനിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസ് റയാൻ പോളിക്ലിനിക്‌ ശിശുരോഗ വിദഗ്ദ്ധൻ ഡോ. കെ വി തമ്പി ഉദ്‌ഘാടനം ചെയ്തു.

ഇഷാറാ റെയിൽ യൂണിറ്റ് പ്രസിഡന്റ് ഷാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബത്ത ഏരിയ കമ്മറ്റി അംഗം മോഹൻദാസ് ആമുഖ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി സുധീഷ് തറോൽ സ്വാഗതം പറഞ്ഞു. അൽ റയാൻ ക്ലിനിക് ജനറൽ മെഡിസിൻ വിഭാഗം ഡോ.സഫീർ, കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ സെക്രട്ടറി രാമകൃഷ്ണൻ, ബത്ഹ ഏരിയ രക്ഷാധികാരി സമിതി കൺവീനർ രജീഷ് പിണറായി, സമിതി  അംഗങ്ങളായ തങ്കച്ചൻ, ബിജു തായമ്പത്ത്, റയാൻ അഡ്മിൻ വിഭാഗം ഫൈസൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജനങ്ങൾക്ക് ആരോഗ്യ അവബോധം ഉണ്ടാകണമെന്നും ആരോഗ്യമുള്ള ജനതക്ക് മാത്രമേ ആരോഗ്യകരമായി ചിന്തിക്കാൻ കഴിയുകയുള്ളൂ എന്നും, അസുഖങ്ങൾ വരുമ്പോൾ മാത്രം ഡോക്ടറെ സമീപിക്കുന്ന രീതി മാറ്റണമെന്നും, മിക്ക അസുഖങ്ങളുടെയും കൂടിയ അവസ്‌ഥയിൽ എത്തുമ്പോൾ മാത്രമാണ് നാം രോഗിയാണെന്ന തിരിച്ചറിവുണ്ടാവുന്നതെന്നും, ഈ അവസ്ഥക്ക് മാറ്റം വരുത്താൻ ആരോഗ്യ പരിശോധന നടത്തി ആരോഗ്യവാനാണെന്ന് സ്വയം ബോധ്യപ്പെടണമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപെട്ടു.

തുടർന്ന് നടന്ന മെഡിക്കൽ പരിശോധനയുടെ ഭാഗമായി യൂണിറ്റ് അംഗങ്ങളുടെ ഇസിജി, എക്സ്റേ, ജീവിതശൈലീ രോഗ പരിശോധന, ജനറൽ ഡോക്ടർമാരുടെ പരിശോധന എന്നിവയും ഏർപ്പെടുത്തുകയുണ്ടായി. ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയ മെമ്പർമാരുടെ തുടർ ചികിത്സ അൽ റയാൻ ക്ലിനിക്കിന്റെ സഹകരണത്തോടെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

കോട്ടയത്തെ സ്ഥാപനമായ ബേക്കേഴ്‌സ് കോവ് കഫേയുടെ മാനേജിംഗ് ഡയറക്ടർ പ്രിൻസ് തോമസ്, അൽ ഹിമാം വർക്കിംഗ് കോൺട്രാക്ടിങ് കമ്പനി റിയാദ് മാനേജിങ് ഡയറക്ടർ സജി മത്തായി എന്നിവർ ക്യാമ്പിനുവേണ്ട സഹായ സഹകരണങ്ങൾ നൽകി. കേളി ബത്ഹ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളും ഏരിയ കമ്മറ്റി അംഗങ്ങളും യൂണിറ്റിലെ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു യൂണിറ്റ് ജോയിന്റ് സെക്രട്ടറി അരുൺ കുമാർ ചടങ്ങിന് നന്ദി പറഞ്ഞു.

 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top