29 March Friday

അസീസ് മുല്ലശ്ശേരിക്ക് കേളി യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Feb 19, 2023

അസീസിനുള്ള യൂണിറ്റിന്‍റെ സ്നേഹോപഹാരം കൈമാറുന്നു

റിയാദ്> കേളി കലാസാംസ്‌കാരിക വേദി റോദ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗം അസീസ് മുല്ലശ്ശേരിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 35 വർഷമായി സൗദിയിലുള്ള അസീസ്, അൽ യമനി മോട്ടോർസിൽ  ജോലി ചെയ്തുവരികയായിരുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയാണ്.

യൂണിറ്റ് പരിധിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ സെക്രട്ടറി ഷാജി കെ കെ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ ശശിധരൻ പിള്ള അധ്യക്ഷതവഹിച്ചു.  ട്രഷറർ  ചന്ദ്രൻ സ്വാഗതം പറഞ്ഞു.  റോദ ഏരിയാ സെക്രട്ടറി  ബിജി തോമസ്സ്, യൂണിറ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ  സുരേഷ് ബാബു  മോഹനൻ യൂണിറ്റ് അംഗങ്ങളായ സാമുവേൽ  ജോയി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസീസിനുള്ള യൂണിറ്റിന്‍റെ  സ്നേഹോപഹാരം സെക്രട്ടറി ഷാജി കെ കെ കൈമാറി. അസീസ് മുല്ലക്കര യാത്രയയപ്പിന് നന്ദി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top