09 December Saturday

10-ാമത് കേളി ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

കേളി ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ സംഘാടക സമിതി കൺവീനർ നസീർ മുളളൂർക്കര കേളി പ്രസിഡന്റ് സെബിൻ ഇക്ബാലിന് നൽകി പ്രകാശനം ചെയ്യുന്നു

റിയാദ് > ഒക്ടോബർ 27-ന് ആരംഭിക്കുന്ന  10-ാമത്  കേളി ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ  സംഘാടക സമിതി കൺവീനർ നസീർ മുളളൂർക്കര  കേളി പ്രസിഡന്റ്  സെബിൻ  ഇക്ബാലിന് നൽകി  പ്രകാശനം ചെയ്തു.

അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കേളി ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നത്. സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ച ലോഗോ പ്രകാശന ചടങ്ങിൽ   കൺവീനർ നസീർ മുളളൂർക്കര സ്വാഗതം  പറഞ്ഞു. കേന്ദ്ര രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ  രക്ഷാധികാരി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ഫിറോസ് തയ്യിൽ, ജോസഫ്  ഷാജി, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ സെക്രട്ടറിയേറ്റ്  അംഗങ്ങളായ ഗഫൂർ ആനമങ്ങാട് സുനിൽ കുമാർ കാഹിം ചേളാരി സംഘാടക സമിതി വൈസ് ചെയർമാൻ സെൻ ആന്റണി സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജവാദ് പരിയാട്ട് സ്പോർട്സ് കമ്മിറ്റി ആക്റ്റിംഗ് കൺവീനർ ശറഫുദ്ധീൻ പന്നിക്കോട് എന്നിവർ അഭിവാദ്യം ചെയ്ത്  സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top