26 April Friday

കേളി മലാസ് ഏരിയ ഫുട്‍ബോൾ പ്രവചന മത്സരം; സമ്മാനങ്ങൾ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 15, 2021

റിയാദ്  > കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോപ്പാ അമേരിക്കാ-യൂറോ കപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നുമായി 500 ഓളം പേർ പങ്കെടുത്ത മത്സരത്തിൽ ഏറ്റവും കൂടുതൽ ശരിയായ പ്രവചനങ്ങൾ നടത്തിയ മൂന്ന് പേരിൽ നിന്നും നറുക്കെടുപ്പിലൂടെ മുഹമ്മദ് കാഹിം, പ്രകാശൻ കെ, സാനു ഷാജഹാൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും  സ്ഥാനത്തിന് അർഹരായി. 9 പേർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി. പരിപാടിയുടെ പ്രയോജകരായ ലുലു ഹൈപ്പർ മാർക്കറ്റും ഫോക്കസ് ലൈൻ ഷിപ്പിംഗ് കമ്പനിയുമാണ് ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ആൻസർ കമ്പ്യൂട്ടേഴ്സ്, മൾബറിസ് കഫെ, ദിയാർ കമ്പ്യൂട്ടർ എന്നിവരാണ് പ്രോത്സാഹന സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

കേളി മലാസ് ഏരിയ പ്രസിഡന്റ്‌ ജവാദ് പരിയാട്ട്‌ അധ്യക്ഷനായി. കേളി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ കെ പി എം സാദിഖ്, സമിതി അംഗങ്ങളായ സതീഷ് കുമാർ, ഗോപിനാഥ് വേങ്ങര, കേളി ആക്ടിങ് പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, കേളി ആക്ടിങ് സെക്രട്ടറി ടി ആർ സുബ്രമണ്യൻ, സെക്രട്ടറിയേറ്റ് അംഗം ഷെമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നസീർ മുള്ളൂക്കര, പ്രഭാകരൻ കണ്ടോന്താർ, മലാസ് രക്ഷാധികാരി ആക്ടിങ് കൺവീനർ ഫിറോസ് തയ്യിൽ, ഏരിയാ സെക്രട്ടറി സുനിൽ കുമാർ, ഏരിയാ സ്പോർട്സ് കമ്മിറ്റി കൺവീനർ അബ്ദുൽ കരീം, സുജിത്, സജിത്ത് എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top