16 April Tuesday

'ഹൃദയപൂർവ്വം പൊതിച്ചോർ’; നിലമ്പൂർ ബഡ്‌സ് സ്‌കൂളിൽ കേളി ഉച്ചഭക്ഷണം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023

റിയാദ്> റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ 'ഹൃദയപൂർവ്വം പൊതിച്ചോർ’ പദ്ധതിയുടെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു. നിലമ്പൂർ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്കാണ് കേളിയുടെയും, കുടുംബവേദിയുടെയും സഹകരണത്തോടെ ഒരാഴ്ച കാലത്തെ ഉച്ചഭക്ഷണം നൽകുന്നത്.

നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം പരിപാടി ഉദ്ഘാടനം ചെയ്തു. കേളി മുൻ സെക്രട്ടറിയും, പ്രവാസി സംഘം ഏരിയ സെക്രട്ടറിയുമായ റഷീദ് മേലേതിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു.

ബഡ്സ് സ്കൂൾ ഹെഡ് മിസ്ട്രസ് സുഹറാബീവി, സ്കൂൾ എംടിഎ ഷാഹിദ, കേളി മുൻ രക്ഷാധികാരി സമിതിയംഗം ഗോപിനാഥൻ വേങ്ങര എന്നിവർ സംസാരിച്ചു. കേളി ജീവകാരുണ്യ വിഭാഗം മുൻ കൺവീനർ ബാബുരാജ് ചടങ്ങിന് നന്ദി പറഞ്ഞു.

 
നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം പൊതിച്ചോർ വിതരണം ഉദ്ഘാടനം ചെയ്യുന്നു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top