25 April Thursday

കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020
 
റിയാദ് > കേളി കലാസാംസ്‌കരികവേദി അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം 2019 -20 സമ്മാനിച്ചു. 
 
ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ വിതരണം മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അതത് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നടത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനതലത്തില്‍ മേഖല കേന്ദ്രീകരിച്ചും, ജില്ലാതലങ്ങള്‍ കേന്ദ്രീകരിച്ചുമായിരുന്നു വിതരണം.
 
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. കേളി സെക്രട്ടറിയേറ്റ് അംഗവും ജോയിന്റ് ട്രഷററുമായ സെബിന്‍ ഇഖ്ബാലിന്റെ മകള്‍ അംന സെബിന്‍ ആണ് റിയാദില്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. ഇന്ത്യന്‍ എംബസി സ്‌കൂള്‍ വിദ്യാര്‍ഥിയായ അംന സെബിന്‍ പത്താം ക്ലാസ്സിലെ സ്‌കൂള്‍ സെക്കന്‍ഡ് ടോപ്പ് സ്‌കോറര്‍ കൂടിയാണ്.
 
ബത്തയില്‍ സംഘടിപ്പിച്ച പുരസ്‌കാര വിതരണ ചടങ്ങില്‍ പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷനായി. കേളി മുഖ്യ രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ സജീവന്‍ ചൊവ്വ, സതീഷ് കുമാര്‍, ഗോപിനാഥന്‍ വേങ്ങര, സുധാകരന്‍ കല്ല്യാശ്ശേരി, കേളി സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.ആര്‍.സുബ്രഹ്മണ്യന്‍, സുരേഷ് കണ്ണപുരം, സെബിന്‍ ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.
 
കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ അംന സെബിന് പുരസ്‌കാരം കൈമാറി. 
 
ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top