റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബ വേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരത്തിന്റെ കൊല്ലം ജില്ലയിലെ വിതരണം കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് നിർവഹിച്ചു.
സഖാവ് അബ്ദുൽ മജീദ് സ്മാരക മന്ദിരം ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ നിസ്സാം അധ്യക്ഷനായി. കേളി രക്ഷാധികാരി മുൻ അംഗം ദസ്തകീർ സ്വാഗതം പറഞ്ഞു. സിഐടിയു കൊല്ലം ജില്ല കമ്മിറ്റി അംഗം ബാബു, പ്രവാസി സംഘം കൊല്ലം ജില്ലാ സെക്രട്ടറി നിസ്സാർ അമ്പലം കുന്ന്, കേളി രക്ഷാധികാരി മുൻ അംഗം സതീഷ് കുമാർ, കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, കേന്ദ്ര കമ്മറ്റി അംഗം ഷിബു തോമസ്, കേളി മുൻ ട്രഷറർ വർഗ്ഗീസ് വാടി, മുൻ അംഗം ബേബി കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുരസ്കാരത്തിനർഹരായ വിദ്യാർഥികളുടെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
പത്താം ക്ലാസ്സിലും പ്ലസ് ടു വിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് തുടർപഠനത്തിന് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് 'കേളി എജ്യൂക്കേഷണൽ ഇൻസ്‌പറേഷൻ അവാർഡ്' അഥവാ കിയ. മൊമെന്റോയും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം. ജില്ലയിൽ 28 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹരായത്.
228 കുട്ടികൾ ഈ അധ്യയനവർഷം പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്. വിവിധ ജില്ലകളിൽ ജില്ലാതലങ്ങളിലും മേഖലാ തലങ്ങളിലുമയി കേരള പ്രവാസി സംഘത്തിന്റെ സഹകരണത്തോടെ വരും ദിവസങ്ങളിൽ പുരസ്കാരം വിതരണം ചെയ്യും.
.jpg)
പുരസ്കാരത്തിന് അർഹരായ വിദ്യാർഥികൾ സംഘാടകരോടൊപ്പം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..