29 March Friday

മുഖ്യമന്ത്രിക്കെതിരെയുള്ള അക്രമശ്രമം അപലപനീയം: കേളി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022

റിയാദ്> മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച്‌ നടന്ന അക്രമ ശ്രമം തികച്ചും നിന്ദ്യവും അപലപനീയവുമെന്ന് കേളി കലാസാംസ്കാരിക വേദി. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക്‌ വരുന്ന ഇന്റിഗോ ഫ്‌ളൈറ്റിൽ യാത്ര ചെയ്യവേയാണ്‌ യൂത്ത്‌ കോൺഗ്രസ്സ്‌ നേതാക്കൾ മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിച്ചത്. വിമാനത്തിലുണ്ടായിരുന്ന എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഇടപെട്ട് തടഞ്ഞത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയെ അക്രമിക്കാൻ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് സാധിക്കാതിരുന്നതെന്ന് കേളി സെക്രട്ടറിയേറ്റിന്റെ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച്‌ വിമർശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികൾക്ക്‌ അഴിഞ്ഞാടാൻ അവസരമൊരുക്കുകയും ചെയ്യുന്ന നടപടികളാണ് കേരളത്തിലെ വലതുപക്ഷ ശക്തികൾ കൈക്കൊള്ളുന്നത്. അതിന്റെ തുടർച്ചയാണ് വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമശ്രമം.

കേരളത്തിലെ സമാധാനാന്തരീക്ഷം തകർത്ത് കൊണ്ട് പ്രതിപക്ഷം കുറച്ച് ദിവസമായി നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധമായ അക്രമ സമരങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അതിന് തയ്യാറായില്ലെങ്കിൽ അക്രമികൾക്കെതിരെ യുക്തമായ നടപടികൾ സ്വീകരിച്ച് അക്രമം അടിച്ചമർത്തി ജനങ്ങളുടെ സമാധാന ജീവിതം സർക്കാർ  ഉറപ്പുവരുത്തണമെന്നും കേളി സെക്രട്ടറിയേറ്റിന്റെ പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top