16 July Wednesday

കേളി അസീസിയ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

റിയാദ്> കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന ആറാമത് അസീസിയ ഏരിയ  സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്‌തു. അസീസിയ മനാഹ് യൂണിറ്റ് പരിധിയിൽ നടന്ന ചടങ്ങിൽ സമ്മേളന സംഘാടക സമിതി കൺവീനർ ഷാജി റസാഖ്  ലോഗോ പ്രകാശനം നടത്തി.

സമ്മേളന സംഘാടക സമിതി ചെയർമാൻ റഫീഖ് അരിപ്ര അധ്യക്ഷത വഹിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി സുധീർ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ലജീഷ് , സുഭാഷ് എന്നിവരും ഏരിയ കമ്മറ്റി അംഗങ്ങൾ വിവിധ യൂണിറ്റിലെ അംഗങ്ങൾ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഏരിയ സമ്മേളനത്തിന്റെ ഭാഗമായി റിയാദിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട്  ജൂലൈ 14ന് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ,  ജൂലൈ 22 ന് ആനുകാലിക വിഷയത്തിൽ  സെമിനാറും പ്രവാസികൾക്കായി നോർക്കാ രജിസ്ട്രേഷനും നടത്തുമെന്നും സമ്മേളന സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ജോയിന്റ് കൺവീനർ ലജീഷ് ചടങ്ങിന് നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top