29 March Friday

കേളി കലണ്ടർ 2023 പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

അസാഫ് ബിൽഡിങ് മെറ്റീരിയൽസ് എം.ഡി പ്രസാദ് വഞ്ചിപ്പുര കേളി കലണ്ടർ പ്രകാശനം ചെയ്യുന്നു

റിയാദ്> കേളി കലാസാംസ്കാരിക വേദി 2023 ലെ കലണ്ടർ പ്രകാശനം ചെയ്തു. കേളിദിനത്തോടനുബന്ധിച്ചു നടന്ന കലണ്ടർ പ്രകാശന ചടങ്ങിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. അസാഫ് ബിൽഡിങ് മെറ്റീരിയൽസ് പ്രതിനിധി ഷാജി അൻസിൽ, അൽ കൊബ്ലാൻ തെർമോ പൈപ്പ് മാർക്കറ്റിങ് മാനേജർ സിദ്ദിഖ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ അസാഫ് ബിൽഡിങ് മെറ്റീരിയൽസ് എംഡി പ്രസാദ് വഞ്ചിപ്പുര കലണ്ടർ പ്രകാശനം ചെയ്തു.

ചടങ്ങിൽ സെക്രട്ടറി സുരേഷ്‌ കണ്ണപുരം സ്വാഗതം പറഞ്ഞു. ലോക കേരളാ സഭാ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി കുടുംബവേദി പ്രസിഡന്റ്‌ പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, കേളി രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങൾ എന്നിവർക്ക് പുറമേ റിയാദിലെ സാമൂഹ്യ, രാഷ്ട്രീയ, വ്യാപാര രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തുടർച്ചയായി കഴിഞ്ഞ അഞ്ച് വർഷവും അൽ കൊബ്ലാൻ തെർമോ പൈപ്‌സും അസാഫ് ബിൽഡിങ് മെറ്റീരിയൽസും സംയുക്തമായാണ് കേളിയുടെ കലണ്ടർ പുറത്തിറക്കുന്നത്. ഇന്ത്യൻ എംബസി, പ്രവാസികൾ ഇടപെടുന്ന സൗദിയിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾ, റിയാദിലെ ആശുപത്രികൾ, ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മലയാള മാധ്യമ സ്ഥാപനങ്ങൾ, നോർക്ക വകുപ്പ്, കേരള മന്ത്രിസഭ, എന്നിങ്ങനെ ഒരു പ്രവാസിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് കേളി കലണ്ടർ.

കേളി ഈ വർഷം നടപ്പിലാക്കുന്നതും കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിൽ പ്രഖ്യാപിച്ച  പൊതിച്ചോർ വിതരണം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഭവന പദ്ധതികളുടെയും വിവരങ്ങൾ കലണ്ടറിൽ ഉൾകൊള്ളിച്ചിരിക്കുന്നു. കേളി സൈബർ വിംഗ് കൺവീനർ സിജിൻ കൂവള്ളൂർ കലണ്ടർ ഡിസൈനിങ്ങും കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി മറ്റു അനുബന്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top