26 April Friday

നവകേരള നിർമ്മിതിയുടെ ഇടതുമാതൃക; കേളി ബത്ഹ ഏരിയ സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 9, 2022

കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗം നൗഫൽ പൂവ്വകുറുശ്ശി സെമിനാർ ഉദ്ഘാടനം ചെയ്യുന്നു

റിയാദ്> കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഒമ്പതാമത് ബത്ഹ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ‘നവകേരള നിർമ്മിതിയുടെ ഇടതു മാതൃക’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗവും മലാസ് ഏരിയ പ്രസിഡന്റുമായ നൗഫൽ പൂവ്വകുറുശ്ശി സെമിനാർ ഉദ്ഘാടനം ചെയ്തു. ബത്ഹ ഏരിയ സാംസ്കാരിക കമ്മറ്റി അംഗം കെ ടി ബഷീർ മോഡറേറ്റർ ആയി. സാംസ്‌കാരിക കമ്മിറ്റി അംഗം മൂസ കൊമ്പൻ പ്രബന്ധം അവതരിപ്പിച്ചു.

വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു. ആദ്യ ഇഎംഎസ് മന്ത്രിസഭ മുതൽ ഇപ്പോഴത്തെ തുടർ ഭരണം നടത്തുന്ന പിണറായി സർക്കാർ വരെ എത്തി നിൽക്കുന്ന മാറി മാറി വന്ന ഇടതു സർക്കാരുകൾ ഒട്ടനവധി പ്രതിസന്ധികളേയും എതിർപ്പുകളേയും മറികടന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ്  ഇന്നത്തെ കേരളത്തിന്റെ വികസന കുതിപ്പിന് തുടക്കമിട്ടത്. കേരളത്തിന്റെ വികസന കുതിപ്പിന് സങ്കുചിത രാഷ്ട്രീയം വെടിയണമെന്നും ലോകോത്തര നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കാൻ ഒറ്റകെട്ടായ്‌ നീങ്ങണമെന്നും, ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ ഒരു സംസ്ഥാനമാണ് കേരളമെന്നത് കേന്ദ്ര ഭരണകൂടം ഓർക്കണമെന്നും കേരളത്തിന്റെ കുതിപ്പ് രാജ്യത്തിന്റെ കുതിപ്പ് തന്നെയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ  അഭിപ്രായപ്പെട്ടു.

കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ, കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, ബത്ഹ ഏരിയ കമ്മിറ്റി പ്രസിഡന്റ് രാമകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം വിനോദ് മലയിൽ, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ രജീഷ് പിണറായി എന്നിവർ സെമിനാറിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറിയും കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗവുമായ മുരളി കണിയാരത്ത് സെമിനാറിന് നന്ദി രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top