19 April Friday

കേളി ബദിയ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Apr 15, 2022

കേളി ബദിയ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെപിഎം സാദിഖ് നിർവ്വഹിക്കുന്നു

റിയാദ്> കേളി കലാസാംസ്‌കാരിക വേദിയുടെ  ബദിയ ഏരിയാ കമ്മിറ്റി ഓഫീസ്  കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറിയും, ലോക കേരള സഭാംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്‌തു. ബദിയ മേഖലയിൽ കേളിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൂടുതൽ പ്രവാസികളിലേക്ക് എത്തിക്കാനും ഈ ഓഫീസിന്റെ പ്രവർത്തനത്തിലൂടെ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ റഫീക്ക് പാലത്ത്, സരസൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ സത്യവാൻ, അഫ്‌സൽ നിസാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഏരിയാ ആക്ടിംഗ് പ്രസിഡന്റ് ജയഭദ്രൻ അധ്യക്ഷതയും, ആക്ടിംഗ് സെക്രട്ടറി മധു പട്ടാമ്പി സ്വാഗതവും, ഏരിയാ ട്രഷറർ മുസ്തഫ നന്ദിയും രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top