18 April Thursday

മാധ്യമങ്ങളും ജനാധിപത്യവും; കേളി അസീസിയ ഏരിയ സെമിനാര്‍ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

കേളി അസീസിയ ഏരിയ സെമിനാർ മലാസ് ഏരിയ സെക്രട്ടറി സജിത്ത് ഉദ്ഘാടനം ചെയ്യുന്നു

റിയാദ്> മാധ്യമങ്ങളും ജനാധിപത്യവും എന്ന വിഷയത്തിൽ കേളി അസീസിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു. ആറാമത് അസീസിയ ഏരിയ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാർ നടത്തിയത്. കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് വിവിധ ഏരിയ സമ്മേളനങ്ങൾ നടക്കുന്നത്.

അസീസിയ ഗ്രേറ്റ്‌ ഇന്റർ നാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മലാസ് ഏരിയ സെക്രട്ടറി സജിത്ത്  ഉദ്ഘാടനവും നിർവ്വഹിച്ചു. കേളി അൽഹയർ യൂണിറ്റ് സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ ആമുഖ പ്രഭാഷണം നടത്തി. അസീസിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ  മോഡറേറ്ററായി. ജനാധിപത്യത്തിന്റെ നാലാം തൂണിൽ വിള്ളൽ വീണിരിക്കുന്നെന്നും തെറ്റായ വാർത്തകൾ നൽകിയും, വിശ്വാസ്യത ഇല്ലാത്തവരുടെ ജല്പനങ്ങൾ ബ്രെക്കിങ് ന്യൂസായി നൽകിയും തെറ്റായ വാർത്തകളാണെന്ന ബോധ്യത്തിലും നിർലജ്ജം വ്യാജ പ്രചരണങ്ങൾ തുടർന്നും മാധ്യമങ്ങളുടെ വിശ്വാസ്യത തകർത്തു കൊണ്ടിരിക്കുകയാണെന്നും, വിശ്വാസ്യത വീണ്ടുക്കാൻ സ്വയം തിരുത്തുകയാണ് വേണ്ടതെന്നും സജിത് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രയപ്പെട്ടു.

കേളി ഏരിയാ കമ്മിറ്റി അംഗം ഷാജി  റസാഖ്‌ പ്രബന്ധം അവതരിപ്പിച്ചു.  ഏരിയ  രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അലി പട്ടാമ്പി, ലജീഷ് നരിക്കോട്, സുഭാഷ്, അസീസിയ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം വിനീത്  രവീന്ദ്രൻ എന്നിവർ ചർച്ചയിൽ  പങ്കെടുത്തു സംസാരിച്ചു.കേളി കേന്ദ്ര കമ്മിറ്റി അംഗം സുനിൽ മലാസ്, അഭിവാദ്യം ചെയ്തു സംസാരിച്ചു. അസീസിയ ഏരിയാ ആക്ടിങ് സെക്രട്ടറി സുധീർ പോരേടം സ്വാഗതവും. സംഘാടക സമിതി ചെയർമാൻ റഫീഖ് അരിപ്ര നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top