23 April Tuesday

കേളി ഏരിയ സമ്മേളനം; റോദ ഏരിയക്ക് പുതു നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Thursday Jun 9, 2022

കേളി റോദ ഏരിയക്കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ

റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായ  ഏരിയ  സമ്മേനങ്ങൾക്ക് തുടക്കമായി. സെപ്റ്റംബറിൽ  നടക്കുന്ന കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചിരുന്നു.

അബ്ദുൽ അസീസ് നഗറിൽ നടന്ന റോദ ഏരിയ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ സതീഷ് കുമാർ വളവിൽ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുനിൽ സുകുമാരൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സതീഷ് കുമാർ വരവ് ചിലവ് കണക്കും, കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.



അഞ്ചു യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഒൻപത് പേർ ചർച്ചയിൽ പങ്കെടുത്തു. സുനിൽ സുകുമാരൻ, സതീഷ് കുമാർ വളവിൽ, കേളി സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, സതീഷ് കുമാർ, എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം.സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം വർഗീസ് ഇടിച്ചാണ്ടി, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ട്രഷറർ സെബിൻ ഇഖ്ബാൽ, റോദ ഏരിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേഷ് ലാൽ, കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.

സുരേഷ് ബാബു രക്തസാക്ഷി  പ്രമേയവും, പ്രഭാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുരേഷ് ബാബു, രമൺ കമലൻ, അബ്ദുൽ ജാനിസ്, പ്രഭാകരൻ എന്നിവർ അവതരിപ്പിച്ച കേന്ദ്രസർക്കാരിന്റെ ചരിത്രത്തെ വക്രീകരിക്കുന്ന നടപടികൾ അവസാനിപ്പിക്കുക,  കെ.റെയിൽ വിരുദ്ധ സമരം അവസാനിപ്പിക്കുക, നോർക്കാ നിയമ സഹായങ്ങൾ ത്വരിതപ്പെടുത്തുക, വിദ്യാഭ്യാസ മേഖലയിലെ കാവിവത്ക്കരണം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ  സമ്മേളനം അംഗീകരിച്ചു.  അംഗങ്ങളുടെ ക്രഡൻഷ്യൽ റിപ്പോർട്ട്  സജ്ജാദ് അവതരിപ്പിച്ചു. പി.പി.സലീം, ബിജി തോമസ്, കൃഷ്ണകുമാർ, സുനിൽ സുകുമാരൻ, സുരേഷ് ലാൽ, സതീഷ് കുമാർ, ഷാജി.കെ.കെ പ്രഭാകരൻ, അബുൾ ജാനിസ്, ശ്രീകുമാർ വാസു, സജ്ജാദ്, സുരേഷ് ബാബു, രാധാകൃഷ്‌ണൻ എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു.

സതീഷ് കുമാർ വളവിൽ (പ്രസിഡന്റ്), ഇസ്‌മായിൽ, ഷാജി കെ.കെ (വൈസ് പ്രസിഡന്റ്), ബിജി തോമസ്  (സെക്രട്ടറി), ശ്രീകുമാർ വാസു, സൈനുദ്ധീൻ (ജോ.സെക്രട്ടറി), സജ്ജാദ് (ട്രഷറർ), രമൺ കമലൻ (ജോയന്റ് ട്രഷറർ )എന്നിവരെ ഏരിയ ഭാരവാഹികളായും അബ്ദുൽ ജാനിസ്, ശശിധരൻ പിള്ള, പ്രഭാകരൻ, കൃഷ്ണ കുമാർ, സുനിൽ സുകുമാരൻ, അബ്ദുൽ അലി, ആഷിഖ്  ബഷീർ, അഭിലാഷ്, സതീശൻ, വിൽ‌സൺ, രാധാകൃഷ്ണൻ എന്നിവരെ ഏരിയ കമ്മറ്റി അംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു. പുതിയ സെക്രട്ടറി ബിജി തോമസ് സമ്മേളനത്തിന് നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top