29 November Wednesday

കെഫാക് ഇന്നോവറ്റിവ് സോക്കർ ലീഗ്; മാക് കുവൈത്ത്, സെഗുറോ കേരളാ ചാലഞ്ചേഴ്‌സ് , ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ടീമുകൾക്ക് ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

കുവൈത്ത് സിറ്റി > കെഫാക് ഇന്നോവറ്റിവ് സോക്കർ & മാസ്റ്റേഴ്സ് ലീഗ് സീസൺ 2023-24 സോക്കർ ലീഗിലെ ഗ്രൂപ്പ് എയിലെ വെള്ളിയാഴ്ച  നടന്ന  മത്സരങ്ങളിൽ മാക് കുവൈത്ത് , സെഗുറോ കേരളാ ചാലഞ്ചേഴ്‌സ്, ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ടീമുകൾ വിജയിച്ചപ്പോൾ ഫഹാഹീൽ ബ്രദേഴ്‌സ് - ഇന്നോവേറ്റിവ് എഫ് സി തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു

ആദ്യ മത്സരത്തിൽ സ്പാർക്സ് എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം ജയവുമായി മാക് കുവൈറ്റ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി  മാക് കുവൈറ്റിന് വേണ്ടി രാഹുൽ , ആദർശ് , ജുനൈദ് എന്നിവർ ഓരോ ഗോളുകൾ നേടി

രണ്ടാം മത്സരത്തിൽ മെറിറ്റ് അൽശബാബ്‌ എഫ് സിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി സെഗുറോ കേരളാ ചാലഞ്ചേഴ്‌സ് ഗ്രൂപ്പിൽ ആദ്യ ജയം സ്വന്തമാക്കി . ചലഞ്ചേഴ്‌സിന് വേണ്ടി വരുൺ ഹാട്രിക് നേടിയപ്പോൾ സഹീർ , ഇർഷാദ് എന്നിവർ ഓരോ ഗോളുകൾ നേടി . മെറിറ്റ് അൽശബാബിനു വേണ്ടി സഹദ് ഒരു ഗോൾ മടക്കി. മുഖ്യ അതിഥികളായി ഷബീർ മണ്ടോളി (എം ഡി ടോം ആൻഡ് ജെറി റെസ്റ്റോറന്റ് ) രാജേഷ് സി (ജനറൽ സെക്രട്ടറി കല കുവൈറ്റ് ) എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു .

 മൂന്നാം മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് എഫ് സി  ഏകപക്ഷീയമായ ഒരു ഗോളിന് ചാമ്പ്യൻസ് എഫ് സിയെ പരാജയപ്പെടുത്തി . ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്ക് വേണ്ടി നിതിൻ ആണ് ഗോൾ നേടിയത് . നാലാം മത്സരത്തിൽ നിലവിലെ ചമ്പ്യാന്മാരായ ഇന്നോവേറ്റിവ് എഫ് സി  ഫഹാഹീൽ ബ്രദേഴ്‌സ് തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു .  മത്സരങ്ങളിലെ മോസ്റ്റ്   വാല്യൂബിൾ താരങ്ങളായി കൃഷ്ണ ചന്ദ്രൻ  മാക് കുവൈത്ത് ,  വരുൺ  സെഗുറോ കേരളാ ചാലഞ്ചേഴ്‌സ് , രാഹുൽ  ബ്ലാസ്‌റ്റേഴ്‌സ് എഫ് സി , അനസ്  (ഫഹാഹീൽ ബ്രദേഴ്‌സ്  എന്നിവരെ തിരഞ്ഞെടുത്തു .

പ്രസിഡന്റ് മൻസൂർ കുന്നത്തേരി , സെക്രട്ടറി ജോസ് കാർമെൻറ് , ട്രഷറർ മൻസൂർ അലി , കെഫാക് മാനേജിങ് കമ്മറ്റി അംഗങ്ങളായ   ,ടീവി സിദ്ധീഖ് , ബിജു ജോണി ,ഫൈസൽ ഇബ്രാഹിം  , നൗഫൽ എ വി   ,  അബ്ദുൽ ലത്തീഫ് , ഷനോജ് ഗോപി , ഷുഹൈബ് , റബീഷ് , ഉമൈർ അലി  , ബിജു എബ്രഹാം , ജോസഫ് ,ഷാജു , ജിജോ  , നൗഷാദ് കെ സി , നാസർ , ജംഷീദ് , റോബർട്ട് ബർണാഡ് , ഹനീഫ, എന്നിവർ പങ്കെടുത്തു  . അടുത്ത വെള്ളിയാഴ്ച ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ നടക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top