18 December Thursday

കെഡിഎ ‌ഓണം- ഈദ് ആഘോഷം ഒക്ടോബർ 13ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2023

പോസ്റ്റർ അബ്ദുൽ നജീബ് ടി കെ മാത്യു ജോസഫിന്‌ നൽകി പ്രകാശനം ചെയ്യുന്നു

കുവൈത്ത്  സിറ്റി > കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത്‌ ‌ ഓണം-ഈദ് ആഘോഷം ഒക്ടോബർ 13 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഖൈത്താൻ  ഇന്ത്യൻ കമ്മ്യൂണിറ്റി  സ്കൂളിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. പരിപാടിയുടെ പോസ്റ്റർ ജനറൽ കൺവീനർ അബ്ദുൽ നജീബ് ടി കെ വാർഷിക സ്പോൺസർ ആയ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫിന്  നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ്  നജീബ് പി വി അദ്ധ്യക്ഷനായി. രക്ഷാധികാരി ഹമീദ് കേളോത്ത് ഉദ്ഘാടനം ചെയ്തു, രക്ഷാധികാരി രാഗേഷ് പറമ്പത്ത്, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്‌റഫ്, സെക്രെട്ടറി രേഖ ടി എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ സെപ്റ്റംബർ 25ന് മുൻപായി 51109004 / 97462488 / 97487608 എന്നീ നമ്പറുകളിലോ ഏരിയ പ്രസിഡന്റുമായോ അസോസിയേഷൻ ഇ-മെയിലിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ഓണം ഈദ് 2023ന്റെ വിജയകരമായ നടത്തിപ്പിനായി 71 അംഗങ്ങൾ അടങ്ങിയ സ്വാഗത സംഘം രൂപികരിച്ചു. ജനറൽ  കൺവീനറായി അബ്ദുൽ നജീബ് ടി കെ, ജോയന്റ് കൺവീനർമാരായി രേഖ ടി എസ്, താഹ കെ വി, എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു കമ്മിറ്റികളുടെ കൺവീനർമാരായി റഷീദ് കുനിച്ചിക്കണ്ടി (പ്രോഗ്രാം), ഹനീഫ് സി (സ്‌പോൺസർഷിപ്പ്), നിജാസ് കാസിം (സ്റ്റേജ്), അനിൽ കുമാർ (ഫുഡ്), ഷാജി കെ വി (റിസപ്ഷൻ) ഷാഫി കൊല്ലം  (വളണ്ടിയർ) എന്നിവരെയും തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top