05 December Tuesday

കണ്ടല്‍ക്കാടുകള്‍ സംബന്ധിച്ച മന്ത്രിതല പ്രഖ്യാപനം നടത്തി യുഎഇ

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

ദുബായ്> കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും നിര്‍ണായകമായ തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമുള്ള ശക്തമായ പ്രതിബദ്ധതയില്‍, യുഎഇ കണ്ടല്‍ക്കാടുകള്‍ സംബന്ധിച്ച മന്ത്രിതല പ്രഖ്യാപനം നടത്തി.കണ്ടല്‍ക്കാടുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണവും പുനഃസ്ഥാപനവും കൃത്യമായി വര്‍ദ്ധിപ്പിക്കാനും ത്വരിതപ്പെടുത്താനും വേണ്ടി കോപ്28-ല്‍ കണ്ടല്‍ക്കാടുകളെ പരിപാലിക്കുന്ന ഗവണ്‍മെന്റുകളും സിവില്‍ സൊസൈറ്റി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ശാസ്ത്ര സമൂഹം എന്നിവയുള്‍പ്പെടെയുള്ള പങ്കാളികളെ ഒരുമിച്ചുകൂട്ടാനാണ് തീരുമാനം. കണ്ടല്‍ക്കാടുകളുടെ മുന്നേറ്റത്തിന് അംഗീകാരം നല്‍കുകയും ചെയ്യും.
 
 2030-ഓടെ ആഗോളതലത്തില്‍ 15 ദശലക്ഷം ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്. ലോകത്ത് 14 ദശലക്ഷം ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ അവശേഷിക്കുന്നുണ്ട്.

കണ്ടല്‍ക്കാടുകളുടെ നാശം തടയുക, പുനഃസ്ഥാപിക്കുക, ആഗോളതലത്തില്‍ കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ഇരട്ടിപ്പിക്കുക, കണ്ടല്‍ക്കാടുകളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും 2030ഓടെ 4 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം ആവശ്യപ്പെടുക എന്നിവയാണ് കണ്ടല്‍ക്കാടുകളുടെ മുന്നേറ്റത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും പ്രകൃതി സമ്പത്ത് സംരക്ഷിക്കുന്നതിനുമുള്ള സുപ്രധാനമായ മുന്നേറ്റമാണ് കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ലക്ഷ്യം വയ്ക്കുന്നത്. ഈ അതുല്യമായ സംരംഭത്തെ പിന്തുണയ്ക്കാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ക്ഷണിക്കുന്നു എന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അല്‍ംഹെരി പറഞ്ഞു. പ്രകൃതി അധിഷ്ഠിത പരിഹാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശക്തമായ പാത രൂപപ്പെടുത്തുകയാണ് കണ്ടല്‍ക്കാടുകള്‍ സംബന്ധിച്ച മന്ത്രിതല യോഗം ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ കൂട്ടായ പോരാട്ടമാണ്. 2030-ഓടെ 15 ദശലക്ഷം ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ പുനഃസ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, അതോടൊപ്പം അവയുടെ നാശം തടയുക എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മറിയം അല്‍ംഹെരി പറഞ്ഞു. കോപ്28-ന്റെ 'പ്രകൃതി, സമുദ്രം, ഭൂവിനിയോഗ ദിനം' ഡിസംബര്‍ 9-ന് കണ്ടല്‍ക്കാടുകളുടെ മന്ത്രിതല പ്രഖ്യാപനം നടത്തുകയും എല്ലാ പങ്കാളികളെയും പരിപാടിയുടെ ഭാഗമാകാന്‍ ക്ഷണിക്കുകയും ചെയ്യുന്നതായി അല്‍ംഹെരി കൂട്ടിച്ചേര്‍ത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top