27 April Saturday

കല കുവൈറ്റ് അബ്ബാസിയ, ഫഹഹീൽ മേഖലകൾക്ക് പുതിയ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

കല കുവൈറ്റ്‌ അബ്ബാസിയ ഭാരവാഹികൾ


 കുവൈറ്റ്‌ സിറ്റി>  കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ അബ്ബാസിയ  മേഖല സമ്മേളനം കല കുവൈറ്റ് മുൻ പ്രസിഡണ്ട് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ആയി നടന്ന സമ്മേളനത്തിൽ   മേഖലയിലെ 22 യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 123 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖലാ എക്സിക്യൂട്ടീവ് അംഗം  രാജേഷ് എം എടാട്ട്  അനുശോചന പ്രമേയം അവതരിപ്പിച്ചു. സജി തോമസ് മാത്യു, ഷംല ബിജു, പവിത്രൻ.കെ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി ശൈമേഷ്  പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ്  സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. പ്രസിഡന്റായി തോമസ് വർഗീസിനെയും, മേഖലാ സെക്രട്ടറിയായി ഹരിരാജിനെയും തിരഞ്ഞെടുത്തു. വാർഷിക സമ്മേളന പ്രതിനിധികളായി 60  പേരെ സമ്മേളനം തിരഞ്ഞെടുത്തു. സുരേഷ് കുമാർ, ഷിനി റോബർട്ട്  എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, രാജീവ് ചുണ്ടമ്പറ്റ, തോമസ് വർഗീസ് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ജോയിൻ്റ് സെക്രട്ടറി ആസഫ് അലി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അജ്നാസ് മുഹമ്മദ്  എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സണ്ണി ഷൈജേഷ് സ്വാഗതവും   തോമസ് വർഗീസ് നന്ദിയും പറഞ്ഞു.  



 കല കുവൈറ്റ്‌ ഫഹഹീൽ മേഖല സമ്മേളനം കല കുവൈറ്റ്‌ മുന്‍ഭാരവാഹി ടി വി ഹിക്മത് ഉദ്ഘാടനം ചെയ്തു. ഫഹഹീൽ മേഖലയിലെ 25  യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 90 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം അജിത്  അനുശോചന പ്രമേയം അവതരിപ്പിച്ചു. സുഗതകുമാർ, പ്രശാന്തി ബിജോയ്, ജ്യോതിഷ് പി ജി എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി രജീഷ്  പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് സെക്രട്ടറി സി കെ നൗഷാദ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

15അംഗ മേഖലാ എക്സിക്ക്യുട്ടീവിനെ സമ്മേളനം തെരെഞ്ഞെടുത്തു. ഫാഫാഹീൽ മേഖല കമ്മിറ്റി  ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി പ്രസീത് കരുണാകരനെയും മേഖല സെക്രട്ടറിയായി സജീവ് മാന്താനത്തിനെയും  തിരഞ്ഞെടുത്തു. ജനുവരി 28 ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാർഷിക സമ്മേളന പ്രതിനിധികളായി 50 പേരെ സമ്മേളനം തിരഞ്ഞെടുത്തു. അരവിന്ദ് കൃഷ്ണൻ കുട്ടി, കവിത അനൂപ് എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും,ഷാജു ഹനീഫ്, അജിത് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ട്രഷർ പി,ബി സുരേഷ്, വൈസ് പ്രസിഡണ്ട്  ഡോ.രംഗൻ  എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ നോബി ആന്റണി സ്വാഗതം  ആശംസിച്ച സമ്മേളനത്തിന് ഫഹഹീൽ മേഖലയുടെ പുതിയ സെക്രട്ടറി സജീവ് മാന്താനം നന്ദി രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top