20 April Saturday

കല കുവൈറ്റ്‌ ബിഇസി യുവജനമേളക്ക് സമാപനമായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 29, 2021

കുവൈറ്റ്‌ സിറ്റി > കേരള ആർട്ട് ലവേഴ്‌സ്‌‌ അസോസിയേഷൻകല കുവൈറ്റും -ബിഇസി എക്സ്ചേഞ്ചും സംയുക്തമായി കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച യുവജനമേള 2021 ന് സമാപനമായി. മൂന്നു സ്റ്റേജുകളിലായി  സംഘടിപ്പിച്ച കലാപരിപാടികളിൽ  കല കുവൈറ്റിന്റെ 300 ൽ അധികം കലാകാരൻമാരാണ് പങ്കെടുത്തത്. ഓൺലൈൻ ആയി സംഘടിപ്പിച്ച പരിപാടിയിൽ കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വീടുകളിലും കമ്പനി ക്യാമ്പുകളിൽ നിന്നും മത്സരാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.

പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടർ എൻ അജിത് കുമാർ ഉദ്ഘാടനം ചെയ്‌തു. കല കുവൈറ്റ്‌ പ്രസിഡന്റ്‌ ജ്യോതിഷ് ചെറിയാൻ അധ്യക്ഷനായി. മുഖ്യ പ്രായോജകരായ ബിഇസി എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ മാത്യു വർഗ്ഗീസ്, വനിതാവേദി കുവൈറ്റ് പ്രസിഡണ്ട് സജിത സ്‌കറിയ എന്നിവർ സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി കെ നൗഷാദ് സ്വാഗതവും യുവജനമേള  ജനറൽ കൺവീനർ  ഉണ്ണികൃഷ്‌ണൻ  നന്ദിയും രേഖപ്പെടുത്തി.

ട്രഷറർ പി ബി. സുരേഷ്, അതിജീവനം സാംസ്‌കാരിക മേളയുടെ ജനറൽ കൺവീനർ സജി തോമസ് മാത്യു എന്നിവർ പങ്കെടുത്തു. ലളിതഗാനം, മൈം, മാപ്പിളപ്പാട്ട്‌, വിപ്ലവഗാനം, കവിതാ പാരായണം,  പ്രസംഗമത്സരം, മൊബൈൽ ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ‌മത്സര ഫലങ്ങൾ കല കുവൈറ്റ്‌ വെബ്സൈറ്റായ www.kalakuwait.com ൽ ലഭ്യമാണെന്ന്  ഭാരവാഹികൾ അറിയിച്ചു. ശ്രീജിത്ത് കുഞ്ഞികൃഷ്‌ണൻ, രഞ്ജിത്ത്‌, ഷാജി,  മെജിത്ത്‌ കോമത്ത്,  ജ്യോതിഷ്‌ പി.ജി,  ഷിനി റോബർട്ട്‌, പ്രസീത ജിതിൻ,ഷംല ബിജു, ബിന്ദു ദിലീപ്‌, പ്രശാന്തി ബിജോയ്‌, കവിത അനൂപ്‌, നിഷാന്ത് ജോർജ് , ബിജു ശ്യാം, രാജേഷ് എം എടാട്ട്,സിദ്ധാർഥ്, ഉണ്ണി മാമർ, പ്രസീത് കരുണാകരൻ, തോമസ്,ഷിജിൻ, ജയചന്ദ്രൻ, അനീഷ്‌ പൂക്കാട് എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top