18 September Thursday

രാജീവന്റെ കുടുംബത്തിന് ക്ഷേമനിധി തുക കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്  അംഗമായിരിക്കെ നിര്യാതനായ രാജീവന്റെ കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി. രാജീവന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻരാജീവന്റെ ഭാര്യ നിഷക്ക് തുക കൈമാറി.

കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം നിസാർ കെ വി സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഐ എം കൈതേരി ലോക്കൽ സെക്രട്ടറി സുധീർ കുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എൻ ഗോപി,കെ. വാസു, കല കുവൈറ്റ്‌ പ്രവർത്തകരായ മുസ്തഫ, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. കല കുവൈറ്റ് മുൻ ഭാരവാഹിയായ വിജീഷ് യു പി നന്ദി രേഖപ്പെടുത്തി.


 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top