19 April Friday

കുവൈറ്റ് കല ട്രസ്റ്റ് വിദ്യാഭ്യാസ എൻഡോവ്മെൻറ്‌, വീൽചെയർ വിതരണം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021

കുവൈറ്റ് സിറ്റി>  കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും, കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വീൽചെയർ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം 8 നു നടക്കും. സിപിഐ എം തിരുവനന്തപുരം വഞ്ചിയൂർ ഏരിയ കമ്മിറ്റി ഓഫീസിൽ ഇച്ചക്ക്‌ രണ്ടിനാണ്‌ പരിപാടി.  കല ട്രസ്റ്റ് ചെയർമാനും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദൻ  നിർവഹിക്കും.

കേരളത്തിലെ 14 ജില്ലകളിൽനിന്നും എസ്‌എസ്‌എൽ‌സി പരീക്ഷയിൽ മലയാളം മീഡിയത്തിൽ പഠിച്ച് ഉയർന്ന മാർക്ക് നേടിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 വിദ്യാർത്ഥികൾക്കാണ് എൻഡോവ്മെന്റ് നൽകുന്നത്. തപാൽ വഴിയുള്ള അപേക്ഷയിലൂടെയാണ് അർഹരായവരെ കണ്ടെത്തിയത്.

കല കുവൈറ്റിന്റെ നാല്പത്തിരണ്ടാം വാര്‍ഷിക കൺവൻഷന്റെ ഭാഗമായി അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'അശരണർക്ക്‌ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ 14 ജില്ലകളിലായി നടത്തുന്ന വീൽചെയർ വിതരണത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തുമെന്ന്‌  കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top